Making Of Tasty Chakka Ada : ഇപ്പോൾ ചക്കയൊക്കെ ഒരുപാട് ഉണ്ടാകുന്ന സമയമാണ് ആ സമയത്ത് നമുക്ക് ചക്ക ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം അതിൽ വൈകുന്നേരം നാലുമണിക്ക് കഴിക്കാൻ വളരെ മധുരമൂറുന്ന ഒരു ഇലയട തയ്യാറാക്കിയാലോ. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെയധികം എളുപ്പമാണ് മാത്രമല്ല ഇതിന്റെ രുചിയെ പറഞ്ഞറിയിക്കാൻ പോലും സാധിക്കില്ല എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 400 ഗ്രാം ചക്ക പഴുത്തത് എടുക്കുക.
ശേഷം കുരുവെല്ലാം കളഞ്ഞ് വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് ശർക്കര ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി തന്നെ അലിയിച്ച് എടുക്കുക. നല്ലതുപോലെ അറിഞ്ഞു വന്നതിനുശേഷം അതിലേക്ക് ചക്ക അരച്ചത് ചേർത്ത് കൊടുക്കുക ശേഷം നന്നായി തന്നെ മിക്സ് ചെയ്യുക.
അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തുകൊടുക്കുക മൂന്ന് ഏലക്ക പൊടിയാക്കിയത് ചേർത്തു കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക. നിന്ന് വിട്ടു വരുന്ന പരുവം ആകുന്നത് വരെ ട്രൈ ചെയ്ത് എടുക്കുക. അതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എടുത്തതായി മറ്റൊരു പാൻ ചൂടാക്കി അരക്കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക
അതിലേക്ക് രണ്ട് നുള്ള്ഉപ്പ് ചേർത്ത് കൊടുക്കുക വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഒരു കപ്പ് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി നന്നായി കൈകൊണ്ട് കുഴയ്ക്കുക ശേഷം ആവശ്യത്തിന് വൃത്തിയാക്കിവെച്ച ചതുര നീളത്തിലുള്ള വാഴയിലയുടെ നടുവിൽ വച്ച് കൈകൊണ്ട് പരത്തി വലുതാക്കുക ശേഷം അതിന് നടുവിലായി ഫില്ലിംഗ് വെച്ച് മടക്കി ആവിയിൽ 5 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen