Making Of Tasty Kadala Curry : വെള്ളക്കടല ഉപയോഗിച്ചുകൊണ്ടുള്ള ഒരുപാട് മസാലകറികൾ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടാകും എന്നാൽ ഇതുപോലെ ഒരു മസാലക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളക്കടല കുതിർത്തുവെച്ചത് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ വേവാൻ ആവശ്യമായ വെള്ളം ഉപ്പ് എന്നിവ നന്നായി വേവിക്കാൻ വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പു അര ടീസ്പൂൺ ജീരകം എന്നിവ നന്നായി മൂപ്പിക്കുക അതിനുശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ ഒരുമിക്സിയുടെ ജാറിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത് രണ്ട് തക്കാളിയും ഒരു കഷ്ണം പട്ട എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം സവാള വഴറ്റിയതിലേക്ക് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി തക്കാളി നല്ലതുപോലെ വെന്തു പാകമായതിനു ശേഷം .
അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന വെള്ളക്കടലയും വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി ഭാഗമായതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം. രുചിയോടെ കഴിക്കാം. Credit : Shamees kitchen