Egg Curry Special Masala : ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം നന്നായി കോമ്പിനേഷനായി പോകുന്ന ഒരു കറിയാണ് മുട്ടക്കറിയും മറ്റു കരകൾ ഒന്നുമില്ലെങ്കിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് മുട്ടക്കറിയും എന്നാൽ മുട്ടക്കറി വെറുതെ തയ്യാറാക്കാതെ നല്ല മസാലയിട്ട് തയ്യാറാക്കുമ്പോൾ ആയിരിക്കും അതിന്റെ രുചി കൂടുന്നത് നിങ്ങൾ ഇനി മുട്ടക്കറി തയ്യാറാക്കുമ്പോൾ ഈ മസാലക്കൂട്ട് പോലെ തയ്യാറാക്കി നോക്കൂ. കൂടുതൽ നന്നായിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നാല് തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക ശേഷം ഇത് നല്ലതുപോലെ അരച്ചെടുക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഏലക്കായ ഒരു കഷ്ണം കറുവപ്പട്ട രണ്ട് ഗ്രാമ്പൂ എന്നിവ ചേർക്കുക.
അതോടൊപ്പം 8 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതയി അരിഞ്ഞതും ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് വഴറ്റി എടുക്കുക. നല്ലതുപോലെ വഴന്നു വന്നു കഴിയുമ്പോൾ അതിലേക്ക് രണ്ടര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പച്ചമണം എല്ലാംവരുന്ന സമയത്ത് അതിലേക്ക് ഒരു കപ്പ് തേയില ഇട്ടു തിളപ്പിച്ച വെള്ളം ചേർത്ത് കൊടുക്കുക. പഞ്ചസാര ചേർക്കാൻ പാടില്ല അതിനുശേഷം നന്നായി തിളപ്പിക്കാൻ വയ്ക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചേർത്ത് മസാലയിൽ പൊതിഞ്ഞു വയ്ക്കുക അതോടൊപ്പം ഒരു ടീസ്പൂൺ പഞ്ചസാരയും വിതറി കൊടുക്കുക ശേഷം ഒരു രണ്ടു മിനിറ്റ് വേണമെങ്കിൽ അടച്ചു വയ്ക്കാവുന്നതാണ്. അതിനുശേഷം പുറത്തെടുക്കുക രുചിയോടെ കഴിക്കാം. Credit : Lillys natural tips