ബാക്കിവരുന്ന ഇഡലി കളയാതെ ഇതുപോലെ സേവനാഴിയിലേക്ക് ഇട്ടുകൊടുക്കു. നിങ്ങൾ ഈ വിഭവം കഴിച്ചിട്ടുണ്ടോ. | Making Of Crispy Idali Murukku

Making Of Crispy Idali Murukku  : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ എല്ലാവരും തയ്യാറാക്കുന്ന ഒരു പ്രധാനപ്പെട്ട വിഭവമാണ് ഇഡലി ഇഡലിയെ എപ്പോഴെങ്കിലും ബാക്കി വരുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്. ചില ആളുകൾ അത് കളയുകയായിരിക്കും കൂടുതൽ ചെയ്യുന്നത് എന്നാൽ ഇനിയും ഒട്ടും തന്നെ കളയേണ്ട ആവശ്യമില്ല ബാക്കിവരുന്ന ഇഡലിയും ഇതുപോലെ ചെയ്താൽ മതി.

ആദ്യം തന്നെ രണ്ട് ഇഡലിയെടുത്ത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് അര ഗ്ലാസ് അരിപ്പൊടി ചേർക്കുക. ഇതോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കുന്നതുപോലെ കുഴച്ചെടുക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വന്നതിനുശേഷം സേവനാഴിയിലെ മാവ് എണ്ണയിലേക്ക് പിഴിഞ്ഞ് ഒഴിക്കുക ഇതിനായി ഉപയോഗിക്കേണ്ട അച്ച് മുറുക്ക് ഉണ്ടാക്കുന്ന അച്ചുവേണം ഉപയോഗിക്കുവാൻ. കാരണം ഇഡലി കൊണ്ട് നമ്മൾ മുറുക്കാണ് തയ്യാറാക്കാൻ പോകുന്നത്.

ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. വൈകുന്നേരം നാലുമണിക്ക് ഇതാ എളുപ്പത്തിൽ ഒരു പലഹാരം റെഡി. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. ഒരു പ്രാവശ്യം ഇതുപോലെ തയ്യാറാക്കിയാൽ ഇനി ആരും ഇഡ്ഡലി ബാക്കി വയ്ക്കില്ല. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *