Making Of Tasty Vendakka Fry : ചെറിയ കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ വെണ്ടയ്ക്ക ഉപയോഗിച്ച് ചിപ്സ് തയ്യാറാക്കാം. വീട്ടിലേക്ക് വിരുന്നുകാർ വരുന്ന സമയത്ത് എല്ലാം ഇതുപോലെ ചിപ്സ് തയ്യാറാക്കിയാൽ അത് വളരെ വെറൈറ്റി ആയിരിക്കും കൂടാതെ ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും കഴിച്ചു പോകും. ഈ വെണ്ടയ്ക്ക ചിപ്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ 200 ഗ്രാം വെണ്ടയ്ക്കടുത്ത് നീളത്തിൽ മുറിച്ച് ഒരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിനൊപ്പം എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് കാൽ കപ്പ് കടലമാവ് ഒരു ടീസ്പൂൺ അരിപ്പൊടി പോലെ കറിവേപ്പില വളരെ ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക വെണ്ടയ്ക്കയിലേക്ക് മസാല നല്ലതുപോലെ മിക്സ് ആയി വരണം. അതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം കുറച്ചു ചേർത്തു കൊടുക്കുക.
വീണ്ടും നന്നായി മിക്സ് ചെയ്യുക ശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കിയ വെണ്ടയ്ക്ക ഓരോന്നായി എണ്ണയിലേക്ക് ഇട്ടു പൊരിച്ചു എടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്.. ക്രിസ്പി വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കുക. credit : Shamees kitchen