How to make Fried Idli : രാവിലെ ബ്രേക്ക് ഫാസ്റ്റിന് കഴിക്കാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള ഒരു വിഭാഗമാണ് ഇഡലിയും ഇഡലിയും ഉപയോഗിച്ചുകൊണ്ട് നമുക്കൊരു പുതിയ രീതിയിൽ ഒരു വിഭവം തയ്യാറാക്കാം മസാല എല്ലാം ചേർത്ത് ഇഡലി വറുത്ത് എടുത്താലോ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആറ് ഇഡലി എടുക്കുക ശേഷം അത് നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. അടുത്തതായി ഒരു പാച്ചോ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ജീരകം ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് ചേർത്തു കൊടുക്കുക കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ സാമ്പാർ പൊടിയും എരുവിന് ആവശ്യമായ മുളകുപൊടിയും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
കുടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന ഇഡലി ഇട്ടു കൊടുക്കുക ശേഷം കൈവിടാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് കൊടുക്കുക. ഉപ്പുപാകമാണോ എന്ന് നോക്കുക ശേഷം കുറച്ചു മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. രുചിയോടെ കഴിക്കാം. Credit : Shamees kitchen