പ്രായമാകും തോറും കണ്ണിനെ കാഴ്ച കുറയുകയോ അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ വരികയോ ചെയ്യുന്നത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ് അതിനെയെല്ലാം കൃത്യസമയത്ത് മനസ്സിലാക്കി അതിനു വേണ്ട ചികിത്സാരീതികൾ നൽകുകയാണെങ്കിൽ കണ്ണിന്റെ ആരോഗ്യം നന്നായി തന്നെ സംരക്ഷിച്ചു പോകാൻ സാധിക്കും. പലർക്കും പ്രായമാകുമ്പോൾ കണ്ണിനെ ബാധിക്കുന്ന അസുഖമാണ് തിമിരം.
ഇതിനെ കൃത്യമായി രീതിയിൽ മനസ്സിലാക്കി ചികിത്സിക്കുകയാണെങ്കിൽ മുഴുവനായും ഇല്ലാതാക്കാൻ പറ്റുന്ന ഒരു അസുഖം കൂടിയാണ് ഇത് ഇതിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് കാഴ്ച ഒരു പുക മൂടിയത് പോലെ കാണപ്പെടും. ദൂരെയുള്ള കാഴ്ച ക്രമേണ മങ്ങി വരുക. അതുപോലെ അടുത്തുള്ള കാഴ്ചകൾ തെളിഞ്ഞു വരികയും ചെയ്യും.
മറ്റു ലക്ഷണങ്ങൾ ഒന്നും തന്നെ കാണുകയില്ല ഈ ഒരു ലക്ഷണം മാത്രമേ പ്രധാനമായും തിമിരത്തിന് കാണുകയുള്ളൂ. അതിനുപുറമേ നിറങ്ങൾ തിരിച്ചറിയാത്ത അവസ്ഥയും ഉണ്ടാകും. ഇതിന്റെ കൃത്യമായ ചികിത്സ എന്ന് പറയുന്നത് ശസ്ത്രക്രിയ തന്നെയാണ് അതല്ലാതെ മറ്റ് രീതികളോ അല്ലെങ്കിൽ മറ്റു പൊടി കൈകളോ ഉപയോഗിച്ചുകൊണ്ട് തിമിരത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുത്.
ഒരു പരിധി വരെ കണ്ണട കൊണ്ട് നമുക്ക് കാഴ്ചയെ ശരിയായി നിലനിർത്താൻ സാധിക്കും പക്ഷേ പൂർണ്ണമായും അലിയിച്ച് കളയാൻ ഉള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഇന്ന് ശസ്ത്രക്രിയ നടക്കുന്നത് ഒന്ന് കീഹോൾ സർജറി ഉണ്ട്. കണ്ണിലെ തിമിരമുള്ള ലെൻസിനെ മാറ്റി മറ്റൊരു ലെൻസ് ഘടിപ്പിക്കുന്നു. ഓപ്പറേഷൻ ചെയ്യേണ്ട സമയം തീരുമാനിക്കേണ്ടത് എപ്പോഴും രോഗി തന്നെയാണ്. കഴിയുന്നതും വളരെ പെട്ടെന്ന് തന്നെ മാറ്റുന്നതായിരിക്കും കൂടുതൽ അനുയോജ്യം. Credit : Arogyam