Making Of Tasty Chilly Chammanthi : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് ഇഡലിയോ ദോശയോ ആണെങ്കിൽ അതിന്റെ കൂടെ കഴിക്കാനും ഉച്ചയ്ക്ക് ചോറിന്റെ കൂടെ കറിയൊന്നും തയ്യാറാക്കിയില്ല എങ്കിൽ കൂടെ കഴിക്കാനും നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു ചമ്മന്തി ഇത്. ഇതുപോലെ ചമ്മന്തി ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും കഴിച്ചുകൊണ്ടിരിക്കും.
എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം രണ്ടു പിടി വറ്റൽ മുളക് എടുത്ത് എണ്ണയിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക. മാറ്റിവയ്ക്കുക അതേ പാനിലേക്ക് 30 ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
കൊള്ളിയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം വാളൻപുളിയും 10 വെളുത്തുള്ളിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. മാറ്റിവെക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആദ്യം വറ്റൽമുളക് വറുത്തത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ വഴറ്റിയെടുക്കാം ഉള്ളിയുടെ മിക്സ് ചേർത്തു കൊടുക്കുക ശേഷം ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക അതുകഴിഞ്ഞ് നന്നായി മിക്സ് ചെയ്ത് എടുക്കുക. വിശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം ഇത്രയും രുചികരമായ ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇന്ന് തന്നെ തയാറാക്കി നോക്കൂ. Credit : Shamees kitchen