മൺചട്ടികൾ വാങ്ങിയാൽ അത് മയക്കിയെടുത്തതിനുശേഷം മാത്രം വേണം ഉപയോഗിക്കുവാൻ ഇല്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് അതിൽ ഉണ്ടാക്കുന്ന കറികളിൽ എല്ലാം തന്നെ മണ്ണിന്റെ രുചി വരുന്നതാണ് അതുകൊണ്ട് മൺചട്ടി വാങ്ങിയതിനു ശേഷം നന്നായി മയക്കി എടുത്തതിനുശേഷം മാത്രം കറി ഉണ്ടാക്കുക. മൺചട്ടി നോളജ്ക്ക് പോലെയാകുന്നതിന് രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത് അതിൽ ഒന്നാമത്തേത് നോക്കാം .
മൺചട്ടി വാങ്ങിയതിനു ശേഷം ഒരു പാത്രത്തിൽ നിറയെ വെള്ളമെടുത്ത് ആദ്യം മൺചട്ടി അതിലേക്ക് മുക്കിവെക്കുക ഒരു ദിവസം മുഴുവനായി ഇതേ രീതിയിൽ തന്നെ മുക്കി വയ്ക്കേണ്ടതാണ്. പിറ്റേ ദിവസം വെള്ളം കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക അതിനുശേഷം ഒരു പാത്രത്തിൽ നിറയെ കഞ്ഞി വെള്ളം എടുക്കുക അതിലേക്ക് ഈ മൺചട്ടി നോക്കി വയ്ക്കുക.
ശേഷം മൂന്ന് ദിവസം കഴിഞ്ഞ് പുറത്തേക്ക് എടുക്കുക. അതിനുശേഷം കഞ്ഞിവെള്ളം കളഞ്ഞ് കുറച്ചു ഉപ്പ് ഇട്ടതിനുശേഷം മൺചട്ടി നന്നായി കഴുകിയെടുക്കുക അതിനുശേഷം വെള്ളമെല്ലാം തന്നെ ഒരു തുണികൊണ്ട് തുടച്ചു മാറ്റുക അതിനുശേഷം കുറച്ചു നല്ലെണ്ണ എടുത്ത് ചട്ടിയുടെ എല്ലാ ഭാഗത്തും നന്നായി തേച്ചു പിടിപ്പിക്കുക. ഇതാണ് ഒരു മാർഗ്ഗം.
അടുത്ത മാർഗ്ഗം മൺചട്ടിയിലേക്ക് നിറയെ കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക കഞ്ഞിവെള്ളം പകുതിയായി വരുമ്പോൾ പുറത്തേക്ക് എടുത്ത് വെള്ളം എല്ലാം കളയുക. ശേഷം മൺചട്ടിയിലേക്ക് കുറച്ച് അരിപ്പൊടിയും മഞ്ഞളും എടുക്കുക. അതിനുശേഷം ഇവ രണ്ടും ചേർത്ത് മൺചട്ടി നന്നായി കഴുകിയെടുക്കുക. ശേഷം കുറച്ച് എണ്ണ എല്ലായിടത്തും തേച്ചതിനു ശേഷം ഉണക്കി എടുക്കേണ്ടതാണ്. ഈ രണ്ട് രീതികളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചുകൊണ്ട് മൺചട്ടി മയക്കി എടുക്കുക. Credit : Vichus Vlogs