Making Of Easy Dosa Breakfast : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ വളരെയധികം എളുപ്പത്തിൽ ഒരു ദോശ ഉണ്ടാക്കാം ഇതിനെയും അരി കുതിർക്കാൻ വയ്ക്കുകയോ അതുപോലെ മാവ് അറസ്റ്റ് ചെയ്യാൻ വയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരുമിച്ച് യുടെ ജാർ എടുക്കുക .
അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക ശേഷം കാൽ കപ്പ് തേങ്ങ ചിരകിയത് ഒരു ടീസ്പൂൺ പഞ്ചസാര അതുപോലെ ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക വറുത്ത അരിപ്പൊടി തന്നെ ചേർത്ത് കൊടുക്കേണ്ടതാണ്. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം ഒരു കപ്പ് കൂടി വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക മാവ് വളരെയധികം ലൂസ് ആയിട്ടായിരിക്കണം തയ്യാറാക്കി വെക്കേണ്ടത്. എങ്കിൽ മാത്രമേ ദോശ വളരെ കൃത്യമായി വരികയുള്ളൂ. അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കുക ശേഷം അതിലേക്ക് മാവ് കോരി ഒഴിക്കുക ഒട്ടും തന്നെ കട്ടി ഉണ്ടാകാൻ പാടില്ല ലൂസ് ആയ മാവ് ആയതുകൊണ്ട് തന്നെ കൃത്യമായി തന്നെ ഒഴിഞ്ഞു തയ്യാറാക്കേണ്ടതാണ്.
ശേഷം മീഡിയം തീയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക ഒരു ഭാഗം നന്നായി വെന്തു വരുമ്പോൾ പാനിൽ നിന്നും അടർത്തി പകർത്തി വയ്ക്കുക. ഇതുപോലെ ബാക്കി മാവുകൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുക. ഇത് കഴിക്കാനായി സാമ്പാർ, ചട്ണിയോ എന്തു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇന്ന് തന്നെ എല്ലാവരും ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit: Fathimas curry world