Making Of Soft Tasty Vattayappam : ബേക്കറിയിൽ നിന്നും കിട്ടുന്ന സോഫ്റ്റ് വട്ടയപ്പം ഇനി എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം. ആവട്ടെ തയ്യാറാക്കി എടുക്കുന്നതിന്റെ യഥാർത്ഥ രീതി ഇതാണ്. ഇതുപോലെ തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ രണ്ട് ഗ്ലാസ് പച്ചരിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. അതുപോലെ തന്നെ നാല് ടീസ്പൂൺ വെള്ള നിറത്തിലുള്ള അവൽ എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതും കുതിർക്കാനായി മാറ്റിവയ്ക്കുക.
ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് കുതിർത്ത പച്ചരി ആദ്യം അരച്ചെടുക്കുക. അതിൽനിന്നും ഒരു രണ്ട് ടീസ്പൂൺ മാവ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് മുക്കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് നല്ലതുപോലെ ചൂടാക്കി കുറുക്കിയെടുക്കുക. അടുത്തതായി ബാക്കിയുള്ള പച്ചരിയും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം അതോടൊപ്പം തന്നെ കുതിർത്തു വച്ചിരിക്കുന്ന അവൽ അതോടൊപ്പം തന്നെ ഒരു മുഴുവൻ തേങ്ങയുടെ മുക്കാൽഭാഗം ചിരകിയതും ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഈസ്റ്റ് ചേർക്കുക. മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് കൊടുക്കുക. നല്ലതുപോലെ അരച്ച് നേരത്തെ അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ചു കൊടുക്കുക.
അതിലേക്ക് കുറുക്കി വച്ചിരിക്കുന്നതും കൂടി ചേർത്ത മിക്സ് ചെയ്യുക. അതിനുശേഷം അടച്ച മാവ് പൊന്തി വരാനായി മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം ആവശ്യത്തിന് ഏലക്കാപ്പൊടി ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് 5 മിനിറ്റ് വീണ്ടും അടച്ച് മാറ്റി വയ്ക്കുക. അതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രത്തിലേക്ക് കുറച്ച് എണ്ണ തേച്ചുപിടിപ്പിച്ചതിനു ശേഷം ആവശ്യത്തിന് മാവൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Mia kitchen