രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല ദോശ ഉണ്ടാക്കുന്ന സമയത്ത് പാനിൽ എന്തെങ്കിലും തരത്തിലുള്ള തുരുമ്പോ ഉണ്ടെങ്കിൽ ദോശ ഒട്ടിപ്പിടിക്കുകയോ ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ എത്ര തന്നെ വൃത്തിയാക്കി നോക്കിയാലും അത് ക്ലീൻ ആകണമെന്നില്ല അതുപോലെ എത്ര എണ്ണ കോരി ഒഴിച്ചാലും ദോശ കൃത്യമായിത്തന്നെ ദോശ പാനിൽ നിന്ന് എടുക്കാൻ സാധിക്കുമോ എന്നും പറയാൻ പറ്റില്ല.
അതുകൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ ദോശക്കല്ല് വളരെ കൃത്യമായി രീതിയിൽ നോൺ സ്റ്റിക്ക് പോലെ ആക്കി എടുക്കുന്നതിന് വേണ്ടി നമുക്ക് ഒരു ടിപ്പ് ചെയ്തു നോക്കാം. അതിനായി ചെയ്യേണ്ടത് ആദ്യം രണ്ടു കുടംപുളി എടുക്കുക ശേഷം അത് കുറച്ചു വെള്ളത്തിൽ ഒഴിച്ച് നല്ലതുപോലെ കുതിർത്തു വയ്ക്കുക.
അതിനുശേഷം കുറച്ച് വെള്ളമൊഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി തന്നെ അരച്ചെടുക്കുക അടുത്തായി ചെയ്യേണ്ടത് ദോശക്കല്ല് നന്നായി ചൂടാക്കാൻ വയ്ക്കുക ചൂടായി വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്നത് ചേർത്തു കൊടുക്കുക. നല്ലതുപോലെ ഇളക്കി കൊടുക്കുക. കുടംപുളി നന്നായി വറ്റി വരണം.
അതിനുശേഷം നന്നായി കഴുകി വൃത്തിയാക്കുക. വീണ്ടും ചൂടാക്കി അതിലേക്ക് ഒരു സവാളയുടെ പകുതി വച്ച് നന്നായി ഉരച്ചു കൊടുക്കുക. അതിനുശേഷം ദോശമാവ് ഒഴിച്ച് സാധാരണ രീതിയിൽ ദോശ തയ്യാറാക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തവി കൊണ്ട് ഇളക്കി നോക്കൂ സിമ്പിൾ ആയി തന്നെ ദോശ എടുക്കാൻ സാധിക്കും. അപ്പോൾ എല്ലാവരും ഈ ടിപ്പ് ചെയ്തു നോക്കുമല്ലോ അല്ലേ. Credit : Prarthana’ s world