ഉപ്പും വിനാഗിരിയും ഉണ്ടെങ്കിൽ ഇനി അടുക്കളയിലെ ജോലികൾ ചെയ്യുന്നതിന്റെ കാര്യം വളരെ നിസ്സാരം പെട്ടെന്ന് ജോലികൾ ചെയ്തു തീർക്കേണ്ട കാര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇതുപോലെയുള്ള ടിപ്പുകൾ ചെയ്തു നോക്കാവുന്നതേയുള്ളൂ. കുറേനേരം എടുത്ത് ചെയ്യുന്ന ജോലികൾ എല്ലാം തന്നെ ഇനി വളരെ കുറച്ച് സമയം കൊണ്ട് ചെയ്തു തീർക്കാനായി സാധിക്കും. ഉപ്പ് വിനാഗിരി ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ടിപ്പുകൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തെ ടിപ്പ് വീട്ടിൽ ഫ്ലാസ്കുകൾ ഉണ്ടെങ്കിൽ അവ കൂടുതൽ കാലം ഉപയോഗിച്ചു കഴിഞ്ഞാൽ അതിലൊരു മണം വരാൻ ഉള്ള സാധ്യത കൂടുതലാണ്.
ഇത്തരം സന്ദർഭങ്ങളിൽ കുപ്പിയുടെ ഉള്ളിലേക്ക് കുറച്ച് വിനാഗിരിയും ഉപ്പും ഇട്ടതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കുലുക്കി കൊടുക്കുക ഇങ്ങനെ ചെയ്താൽ ഒട്ടും തന്നെ ദുർഗന്ധം ഇല്ലാതെ വൃത്തിയായി കിട്ടുന്നതായിരിക്കും. അടുത്ത ഒരു ടിപ്പ് ഇന്നത്തെ കാലത്ത് പുറത്തുനിന്ന് പച്ചക്കറികൾ വാങ്ങുമ്പോൾ ഒരുപാട് വിഷാംശമാണ് അതിലൂടെ കടന്നുവരുന്നത് .
അതുകൊണ്ടുതന്നെ പച്ചക്കറികൾ കുറച്ചു സമയം വെള്ളത്തിൽ ഇട്ടുവയ്ക്കുക ആ വെള്ളത്തിലേക്ക് കുറച്ചു ഉപ്പും വിനാഗിരിയും ചേർത്ത് കലക്കുക. അടുത്ത ഒരു ടിപ്പ് മുട്ട പുഴുങ്ങാൻ വയ്ക്കുമ്പോൾ അതിന്റെ തോട് പൊട്ടി മുട്ട പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ തിളപ്പിക്കാൻ വയ്ക്കുന്നതിനു മുൻപായി വെള്ളത്തിലേക്ക് അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ വിനാഗിരിയും ഒഴിക്കുക .
മുട്ടയുടെ തോട് പൊട്ടി പോവുകയില്ല. അടുത്ത ഒരു ഡിപ്പ് പച്ചക്കറികൾ എല്ലാം അറിയുന്ന മരത്തിന്റെ പലകകളിൽ പെട്ടെന്ന് അഴുക്കുകൾ വരാനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ ആ പലക ഉപ്പ് വിനാഗിരി ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് അത് പുതിയത് പോലെ കാണപ്പെടും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : infro trick