നമ്മളെല്ലാവരും ഏതൊരു നല്ല കാര്യത്തിന് പോകുമ്പോഴോ അല്ലെങ്കിൽ മംഗളകരമായ എന്തെങ്കിലും ഒന്ന് വീട്ടിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും തുടങ്ങുമ്പോഴും വിഘ്നേശ്വരനെ പ്രാർത്ഥിച്ച് തുടങ്ങുകയാണെങ്കിൽ ആ കാര്യങ്ങൾ 100% മംഗളകരമായ തന്നെ നമുക്ക് ചെയ്തുതീർക്കാനായി സാധിക്കും എല്ലാതരത്തിലുള്ള തടസ്സങ്ങളെയും ഭഗവാൻ നീക്കം ചെയ്യുകയും ചെയ്യും. ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ള വഴിപാടുകളാണ് നാളികേരം മുടക്കുക ഗണപതിഹോമം നടത്തുക കറുകമാല സമർപ്പിക്കുക എന്നിവ.
വെള്ളിയാഴ്ച ദിവസങ്ങൾ ചതുർത്തി ദിവസങ്ങൾ പ്രത്യേകിച്ചും ചിങ്ങ മാസത്തിലെ വിനായക ചതുർത്തി എന്നിവയെല്ലാമാണ് ഗണേശ ചെയ്യുന്നതിനുള്ള അതിവിശേഷമായ ദിവസങ്ങൾ. അതുപോലെ തന്നെ ഏറ്റവും ഉത്തമമായുള്ളത് 18 നാരങ്ങ കോർത്ത മാല ഭഗവാനെ സമർപ്പിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യമെല്ലാം തന്നെയാ ഭഗവാൻ ഒരു തടസ്സവും കൂടാതെ നടത്തിത്തരുന്നതായിരിക്കും.
തുടർച്ചയായി മൂന്ന് ദിവസം ഇതുപോലെ നാരങ്ങ മാല ഭഗവാനെ ചാർത്തണം മൂന്നാം ദിവസം പേരും നാളും പറഞ്ഞു ഗണപതിയുടെ സമക്ഷം പുഷ്പാഞ്ജലി നടത്തുകയും വേണം. ഭക്തിയോടെ ഇക്കാര്യങ്ങൾ ചെയ്താൽ ഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ മംഗളകരമായ കാര്യങ്ങൾ നടക്കുന്നതിന് മുന്നോടിയായി ഇതുപോലെ ഭഗവാനെ നാരങ്ങാ മാല സമർപ്പിക്കുക.
അതുപോലെ ധനപരമായ ഉയർച്ചയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിലും ഭഗവാനെ ലക്ഷ്മി വിനായക പൂജ നടത്തേണ്ടതാണ് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ധനപരമായ രീതിയിൽ നിങ്ങൾ ഉയർന്നു വരികയും ചെയ്യും അതുപോലെ തന്നെ വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള വഴക്കുകളോ മറ്റോ ഉണ്ടാവുകയാണെങ്കിൽ ഭഗവാനെ ശക്തി വിനായക പൂജ നടത്തുക എങ്കിൽ അതെല്ലാം തന്നെ ഒഴിഞ്ഞു മാറിക്കോളും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam