Kerala Style Soft Dosa Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും വളരെ സോഫ്റ്റ് ആയ ദോശ തയ്യാറാക്കിയാലും നിറയെ ഓട്ടകളുള്ള കഴിക്കുമ്പോൾ വളരെയധികം സോഫ്റ്റ് ആയിട്ടുള്ള ദോശ തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് പച്ചരി എടുക്കുക ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക അതോടൊപ്പം ഉലുവ ചേർക്കുക.
ശേഷം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം പച്ചരിയിലേക്ക് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ഈസ്റ്റ് ചേർക്കുക, അതോടൊപ്പം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പാത്രത്തിലുള്ള അരിയുടെ മുകളിൽ വരത്തക്ക രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം വീണ്ടും ഇളക്കി കൊടുക്കുക. അതിനുശേഷം നന്നായി കുതിർന്ന വരുന്നതിനു വേണ്ടി അടച്ചു മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി തന്നെ അരച്ച് എടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നേരത്തേയ്ക്ക് അടച്ചുവെച്ച് കഴിഞ്ഞ് മാവ് നന്നായി പൊന്തി വരുമ്പോൾ ദോശ ഉണ്ടാക്കാവുന്നതാണ്. അതിനായി പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഒരുപാട് പരത്താതെ കുറച്ചു മാത്രം പരത്തിക്കൊടുക്കുക ഇപ്പോൾ നിങ്ങൾക്ക് അതിന്റെ മുകളിൽ എല്ലാം തന്നെ ഒരുപാട് കുമിളകൾ വരുന്നത് കാണാം. ശേഷം കഴിഞ്ഞാൽ പകർത്തി വയ്ക്കുക ഇത് തിരിച്ചിടാൻ പാടില്ല. Credit : Rathna’s kitchen