Making Of Tasty Rice Kozhukatta : നല്ല മധുരമുള്ള കൊഴുക്കട്ട കഴിക്കാൻ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമായിരിക്കും സാധാരണ കൊഴുക്കട്ട നമ്മൾ തയ്യാറാക്കുന്നത് അരിപ്പൊടി ഉപയോഗിച്ചുകൊണ്ട് ചിലർ ഗോതമ്പുപൊടി ഉപയോഗിച്ചുകൊണ്ട് കൊഴുക്കട്ട തയ്യാറാക്കാറുണ്ട് എന്നാൽ ബാക്കിവരുന്ന ചോറുകൊണ്ട് ആരെങ്കിലും കൊടുക്കട്ടെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ.
എല്ലാവർക്കും വളരെ സോഫ്റ്റ് ആയി അലിഞ്ഞു പോകുന്ന തരത്തിലുള്ള കൊഴുക്കട്ട ഈ രീതിയിൽ തയ്യാറാക്കി നോക്കുക. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു രണ്ട് കപ്പ് ചോറ് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒട്ടും തന്നെ വെള്ളം ചേർക്കാതെ നല്ല നൈസ് ആയി അരച്ചെടുക്കുക. ചോറ് അരഞ്ഞു വരുന്നില്ല എങ്കിൽ അതിലേക്ക് കുറച്ച് അരിപ്പൊടി ചേർത്ത് കൊടുക്കുക അതിനുശേഷം വീണ്ടും നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് വീണ്ടും അരിപ്പൊടി ചേർത്ത് സാധാരണ കൊഴുക്കോട്ടയുടെ മാവിന്റെ അതേ രൂപത്തിൽ തന്നെ തയ്യാറാക്കുക. കൈകൊണ്ട് അഞ്ചു മിനിറ്റ് എങ്കിലും നന്നായി മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര നന്നായി അലിയിച്ച് എടുക്കുക ശർക്കര അലിഞ്ഞതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും ചേർത്ത് മിക്സ് ചെയ്യുക.
രുചി കൂട്ടുന്നതിന് വേണമെങ്കിലും കുറച്ച് ഏലക്കായ ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി ചെറുതായി പരത്തിയെടുക്കുക ശേഷം ഫില്ലിംഗ് അതിനകത്ത് വെച്ച് പൊതിഞ്ഞ് ഉണ്ട ആക്കി എടുക്കുക. എല്ലാ കൊഴുക്കട്ടയും ഇതേ രീതിയിൽ തയ്യാറാക്കുക അതിനുശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ച് എടുക്കുക രുചിയോടെ കഴിക്കാം. Video credit : Mia kitchen