Making Of Tasty Fish Masala Fry : ചെറിയ കുട്ടികൾക്കെല്ലാം തന്നെ മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ മീൻ പൊരിച്ച കഴിക്കുന്നതിനോട് ആയിരിക്കും കൂടുതൽ താല്പര്യം വലിയ ആൾക്കാരുടെ കാര്യം പറയുകയും വേണ്ട അവർക്കും അതുതന്നെ താല്പര്യമുണ്ടായിരിക്കും. എന്നാൽ മീൻ മറക്കുമ്പോൾ അതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അതിൽ തേക്കുന്ന മസാല തന്നെയാണ് മസാല എത്രയും രുചികരമായിരിക്കും അത് തയ്യാറാക്കി എടുക്കുന്ന മീനും. അതുകൊണ്ടുതന്നെ മീൻ പൊരിക്കുമ്പോൾ മസാലയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു മീൻ മസാല തയ്യാറാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെയും ഒരു പാത്രം എടുത്ത് അതിലേക്ക് 10 കാശ്മീരി വറ്റൽ മുളക് ചെറിയ ചൂടുവെള്ളത്തിൽ ഇട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് അതോടൊപ്പം 8 വെളുത്തുള്ളി തോല് കളഞ്ഞത് അതുപോലെ പത്ത് ചെറിയ ചുവന്നുള്ളി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് അധികം വെള്ളം ഒഴിക്കാതെ ചെറിയ കട്ടിയോടുകൂടിയ രീതിയിൽ അരച്ചെടുക്കുക.
എല്ലാവരും ഇതേ രീതിയിൽ തന്നെ മസാല തയ്യാറാക്കുക . ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു നുള്ള് മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർത്ത് മിക്സ് ചെയ്യുക ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ അടുത്ത് അതിലേക്ക് ഈ മസാല നല്ലതുപോലെ തേച്ച് പിടിപ്പിക്കുക.
ശേഷം ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും മീൻ മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു നുള്ള് കടുകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ വെച്ചുകൊടുക്കുക ഒരുഭാഗം മുറിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ നല്ലതുപോലെ പൊരിച്ചെടുക്കുക അതിനുശേഷം പകർത്തി വെച്ച് കഴിക്കാം. Video credit : Fathimas curry world