Making Of Tasty Egg Rice : ഇന്ന് ഉച്ചയ്ക്ക് വെറും ചോറ് ആരും കഴിക്കേണ്ട ഒരു കിടിലൻ എഗ്ഗ് റൈസ് തയ്യാറാക്കാം. ഇതിനായി മറ്റു കറികൾ ഒന്നും തന്നെ ഉണ്ടാക്കേണ്ട ആവശ്യമില്ല. ഇത് വളരെയധികം രചികരമായിരിക്കും. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. നാലു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക അതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു പച്ച മുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു പാനിൽ ഒഴിച്ച് ഓംപ്ലേറ്റ് തയ്യാറാക്കുക.
ശേഷം അത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക ശേഷം മൂന്ന് ഏലക്കായ ഒരു കഷ്ണം പട്ട നാല് ഗ്രാമ്പൂ ഒരു തക്കോലം എന്നിവ ചേർത്തു കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക .
അതിലേക്ക് ഒരു തക്കാളി ചെറുതാക്കുക ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല ഒരു പച്ച മുളക് ആവശ്യത്തിന് ക്യാപ്സിക്കം ആവശ്യത്തിനു മല്ലിയില രണ്ട് ടീസ്പൂൺ ഉണക്കമുന്തിരി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക .
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ പുളിയില്ലാത്ത കട്ട തൈര് ചേർക്കുക. വീണ്ടും ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു കപ്പ് കുതിർത്തു വച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കാൻ വയ്ക്കുക. മുട്ട ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി ഡ്രൈയായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. Credit : Shamees kitchen