Making Of Tasty Potato Crispy Vada : ഉരുളൻ കിഴങ്ങ് ഉണ്ടെങ്കിൽ ഇനിഎന്തിന് സമയം കളയണം വളരെ പെട്ടെന്ന് തന്നെ ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. എന്നാൽ ഇതുപോലെ തയ്യാറാക്കൂ കിടിലൻ ഉരുളൻ കിഴങ്ങ് വട. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി നിങ്ങൾക്ക് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഗ്രേറ്റ് ചെയ്ത് എടുക്കുക.
അതിലെ വെള്ളമെല്ലാം കൈകൊണ്ട് നന്നായി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷംമറ്റൊരു പാത്രത്തിൽ രണ്ട് സവാള ചെറുതായി അരിഞ്ഞതും കുറച്ചു ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി ഞെക്കി പിഴിഞ്ഞ് എടുക്കുക. അതിലേക്ക് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക. ശേഷം കുറച്ചു മല്ലിയിലയും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് എരുവിന് ആവശ്യമായ മുളകുപൊടി.
ആവശ്യമെങ്കിൽ കുരുമുളകുപൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക അതിനുശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ ഒരു 10 മിനിറ്റ് സമയത്തേക്ക് മാറ്റി വയ്ക്കാവുന്നതാണ്.
ഇല്ലെങ്കിൽ അപ്പോൾ തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായതിനു ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ എടുത്ത് എണ്ണയിലേക്ക് ഇട്ട് നന്നായി പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. Video credit : Mia kitchen