Making Of Tasty Pappadam Curry : കറി ഉണ്ടാക്കാൻ പച്ചക്കറികൾ ഒന്നും ഇല്ലെങ്കിൽ കൂടിയും പപ്പടം ഉണ്ടെങ്കിൽ ഇനി നിസ്സാരമായി കറി തയ്യാറാക്കാം. പപ്പടം ഉപയോഗിച്ചുകൊണ്ട് ടേസ്റ്റി ആയ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് അഞ്ച് വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു നന്നായി മൂപ്പിക്കുക. ശേഷം 20 ചെറിയ ചുവന്നുള്ളി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ 20 വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക ശേഷം ഇവ നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞു വന്നതിനുശേഷം.
ഒരു ടീസ്പൂൺ മുളകുപൊടി ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം കറിയിലേക്ക് അര കപ്പ് പുളിവെള്ളം ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തായി കറിയിലേക്ക് ആവശ്യമായ വെള്ളം ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.
അടച്ചുവെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. കറി കുറുകി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പപ്പടം നാലോ അഞ്ചോ കഷണങ്ങളാക്കിയതിനു ശേഷം അതിലേക്ക് ചേർക്കുക. അതിനുശേഷം ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങാപ്പാൽ രണ്ട് പച്ചമുളക് കീറിയത് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. ശേഷം ഇറക്കി വയ്ക്കാം. Credit : Shamees kitchen