ബാത്റൂം, ടോയ്ലറ്റ് എന്നിവ ക്ലീൻ ചെയ്യുന്നതിനും സുഗന്ധപൂരിതമായി നിലനിർത്തുന്നതിനും ആയി നിരവധി ക്ലിനിക് ലോഷനുകൾ ഇന്നത്തെ കാലത്ത് ലഭ്യമാണ്. എന്നാൽ അവയെല്ലാം തന്നെ ഒരു പരിധി വരെ മാത്രമേ ക്ലീനിങ് നടത്തുകയുള്ളൂ. മാത്രമല്ല അത് വളരെയധികം സുഗന്ധപൂരിതവും ആയിരിക്കും. കൂടാതെ ഇവ ഉപയോഗിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്നം എന്ന് പറയുന്നത്
സെപ്റ്റിക് ടാങ്കിനകത്തെ സ്വാഭാവികമായ അടുക്കളേ അവ നശിപ്പിക്കുകയും വേസ്റ്റിനെ ജീർണികാതെ ഇടുകയും ചെയ്യും. അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ ഇനി വീട്ടിൽ തന്നെ ക്ലീനിങ് ബോംബ് തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഏതെങ്കിലും ഒരു ക്ലീനിങ് ലോഷൻ ഒഴിച്ചു കൊടുക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ചെയ്തതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുന്ന പരുവമായിരിക്കണം.
ആവശ്യമെങ്കിൽ കൂടുതൽ ക്ലീനിങ് ലോഷൻ ഒഴിക്കാവുന്നതാണ്. അതിനുശേഷം കൈ കൊണ്ട് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ആ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന സമയത്ത് ഇതിലും ഒരു ഉണ്ടയെടുത്ത് ടോയ്ലറ്റിന്റെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുക ശേഷം അത് അലിഞ്ഞു കഴിഞ്ഞാൽ ഫ്ലഷ് ചെയ്തു കളയുക. ടോയ്ലറ്റ് നല്ലതുപോലെ ക്ലീൻ ആവുകയും ദുർഗന്ധം ഇല്ലാതിരിക്കുകയും ചെയ്യും. Credit : Grandmother tips