കുംഭമാസത്തിലെ മറ്റൊരു പുണ്യമായ ദിവസമാണ് നമുക്ക് മുൻപിൽ കടന്നുവരാൻ പോകുന്നത് നാളെയാണ് ആറ്റുകാൽ പൊങ്കാല. അമ്മയുടെ മുൻപിൽ പൊങ്കാല സമർപ്പിച്ച് മനസ്സുരുകി പ്രാർത്ഥിച്ചാൽ അമ്മ നടത്തി തരാത്ത ഒരു കാര്യം പോലും ഇല്ല. വീട്ടിലിരുന്നു കൊണ്ടും ആറ്റുകാൽ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ പോയിട്ടും നമുക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്. എന്നാൽ പൊങ്കാല സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്.
ആറ്റുകാൽ തിരുമേനി തന്നെ അതിനെപ്പറ്റി പറയുന്നത് നോക്കാം. അതുപോലെ പൊങ്കാല തിളച്ച് പോകുന്നത് കിഴക്ക് ദർശനമാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം അമ്മ തീർച്ചയായും നടത്തിത്തരും എന്നതിന്റെ സൂചനയാണ്. പൊങ്കാലയിടുന്ന എല്ലാവരും പുതിയ അടുപ്പ് കല്ലുകളും പുതിയ മൺകലവും പുതിയ തവിയും ആയിരിക്കണം ഉപയോഗിക്കേണ്ടത് ഒരിക്കൽ ഉപയോഗിച്ച് മൺകലം ഉപയോഗിക്കാൻ പാടില്ല. കൂടാതെ മറ്റു പാത്രങ്ങളും ഉപയോഗിക്കുന്നത് അനുയോജ്യമായിട്ടുള്ള കാര്യമല്ല.
അതുപോലെ തന്നെ പൊങ്കാലയ്ക്ക് വാങ്ങിയിരിക്കുന്ന മംഗലം ഉപയോഗത്തിന് ശേഷം മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ല ആ കലത്തിൽ അരിയിട്ട് വയ്ക്കുകയോ അല്ലെങ്കിൽ തുളസി നടുകയോ ചെയ്യാം. ദിവസവും ചോറ് വയ്ക്കുമ്പോൾ ഒരു പിടി അരി ഈ കലത്തിൽ നിന്നും എടുത്ത് ഇടുക. ഇതുവഴി അന്നപൂർണേശ്വരിയുടെ പൂർണ്ണമായ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ക്ഷേത്രത്തിൽ നിന്ന് തന്നെ ഇക്കാര്യങ്ങൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്. അതുപോലെതന്നെ പൊങ്കാല പായസം ഒരു കാരണവശാലും എവിടെയെങ്കിലും ഉപേക്ഷിക്കുകയോ ഭാഗ്യ വന്നാൽ കളയുകയോ ചെയ്യരുത്.
നിങ്ങൾക്ക് അത് ആവശ്യമില്ല എങ്കിൽ മറ്റുള്ളവർക്ക് തീർച്ചയായും നൽകേണ്ടതാണ് ഒരു കാരണവശാലും അത് വെറുതെ കളയാൻ പാടില്ല വിശക്കുന്നവർക്ക് വേണ്ടി അത് സമർപ്പിക്കേണ്ടതാണ്. എത്രപേർക്ക് ഒരു നേരത്തെ വിശപ്പടക്കാൻ അതുകൊണ്ട് സാധിക്കുന്നുണ്ടെങ്കിൽ അതിന്റെ പുണ്യം നിങ്ങൾക്ക് തന്നെ ലഭിക്കും. അതുപോലെതന്നെ പൊങ്കാലയിടുന്നതിന് മുൻപായി കത്തിക്കുന്ന നിലവിളക്ക് അവസാനം വരെ കെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories