Making Of Tasty Onion Masala : രാവിലെ ബ്രേക്ക് ഫാസ്റ്റ് ഏത് തന്നെയായാലും അതിന് കൂടെ കഴിക്കാൻ ഒരുകരമായ ഒരു ഉള്ളി മസാല തയ്യാറാക്കാം അതുപോലെ ചൂട് ചോറിന്റെ കൂടെ കഴിക്കാൻ മറ്റു കറികൾ ഒന്നുമില്ലെങ്കിൽ കൂടിയും ഈ ഉള്ളി മസാല ഉണ്ടെങ്കിൽ വളരെ രുചികരമായി വയറു നിറയ്ക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് വലിയ സവാള കനം കുറഞ്ഞ അറിഞ്ഞതും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പകുതി വളർന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഉള്ളി നല്ലതുപോലെ വഴന്നു വന്നതിനുശേഷം .
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം 20 ആവശ്യമായ മുളകുപൊടിയും ചേർത്ത് കൊടുക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അടുത്തതായി പുളിക്ക് ആവശ്യമായ കുരുകളഞ്ഞ വാളൻപുളി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക അതോടൊപ്പം ആവശ്യമെങ്കിൽ കുറച്ച് കസൂരി മേത്തി കൊടുക്കാവുന്നതാണ്. ശേഷം ഒരു പകുതി തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് അടച്ചുവെച്ച് വേവിക്കുക തക്കാളി നന്നായി വെന്തു വന്നതിനു ശേഷം പകർത്തി വയ്ക്കാവുന്നതാണ്. Credit : Mia kitchen