Making Of Tasty Achar Masala : സദ്യ കഴിക്കുമ്പോൾ അതിൽ നമ്മളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരുപാട് വിഭവങ്ങൾ ഉണ്ടായിരിക്കും. അതിൽ ഒന്നായിരിക്കും അച്ചാറുകൾ. ചില അച്ചാറുകൾ അന്നേദിവസം തന്നെ തയ്യാറാക്കുന്നതായിരിക്കും പക്ഷേ അതിനെല്ലാം വളരെയധികം ആയിരിക്കും. അതുപോലെ തന്നെ വീട്ടിൽ തയ്യാറാക്കുകയാണെങ്കിലും ലഭിക്കണം എന്നില്ല കാരണം അതിന്റെ യഥാർത്ഥ രുചിക്കൂട്ട് അറിയാത്തതുകൊണ്ട് മാത്രമാണ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഇതാ കല്യാണസദ്യയിൽ വിളമ്പുന്ന അച്ചാറിന്റെ രഹസ്യ കൂട്ട്.
ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ എടുത്ത് അതിന്റെ തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക.. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക. അടുത്തായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുത്ത് മാറ്റുക.
ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ട് കപ്പ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക ചെറുതായി മൂത്തുവരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടി ചേർക്കുക.
അതോടൊപ്പം തന്നെ ആവശ്യമായ മുളകുപൊടിയും ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് എടുക്കുക. പച്ചമണം എല്ലാം മാറി വരുമ്പോൾ കറിവേപ്പില ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ നേരത്തെ മാറ്റിവെച്ചിരിക്കുന്ന മാങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പൊടിച്ചുവച്ചിരിക്കുന്ന മസാല കൂട്ട് ച്ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വിനാഗിരിയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ രുചികരമായ അച്ചാർ റെഡി. Credit : Lillys natural tips