മനസ്സുരുകി ആര് വിളിച്ചാലും എല്ലാവരുടെയും മനസ്സറിഞ്ഞു വിളി കേൾക്കുന്ന എല്ലാവരുടെയും പെറ്റമ്മയാണ് ആറ്റുകാൽ അമ്മ. ആറ്റുകാൽ പൊങ്കാലയാണ് ഇനി വരാൻ പോകുന്നത്. അമ്മയുടെ സന്നിധിയിൽ ചെന്നാൽ പൊങ്കാലയിടാൻ കഴിയാത്തവർക്ക് വീട്ടിൽ തന്നെ പൊങ്കാല ഇടാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് പൊങ്കാലയിടുന്ന വ്യക്തിക്ക് വ്രതശുദ്ധി ഉണ്ടായിരിക്കണം. 9,5,7,3 എന്നീ ദിവസ കണക്കിൽ വ്രതം എടുക്കുക.
തലേദിവസം തന്നെ വീടും പരിസരവും എല്ലാം നല്ലതുപോലെ വൃത്തിയാക്കി വയ്ക്കുക. ഒരു ക്ഷേത്രം എങ്ങനെയാണ് ഒരുക്കുന്നത് അതുപോലെ തന്നെ വീടും ഒരുക്കേണ്ടതാണ് അതിനുശേഷം ചാണകം ഉപയോഗിച്ച് മെഴുകുകയോ ചെയ്യാം അല്ലെങ്കിൽ പുണ്യാഹം തെളിയിക്കുകയോ ചെയ്യാം. അതുപോലെ മൂന്ന് അല്ലെങ്കിൽ ആറ് ചുടുകട്ടകൾ കൊണ്ടാണ് പൊങ്കാല അടുപ്പ് തയ്യാറാക്കേണ്ടത്. അതുപോലെ കിഴക്കോട്ട് ദർശനമായി വേണം പൊങ്കാല ഇടേണ്ടത് അതിനനുസരിച്ച് അടുപ്പ് തയ്യാറാക്കുക.
അടുപ്പിന്റെ വലതുഭാഗത്ത് നിലവിളക്ക് കത്തിച്ചു വയ്ക്കുക. ഒരു തട്ടിന്റെ മുകളിൽ വേണം വിളക്ക് കൊളുക്കേണ്ടത്. നിലവിളക്ക് കൊളുത്തിയതിനുശേഷം ഗണപതിയെ മനസ്സിൽ ധ്യാനിച്ച് ഒരു ഇലയിൽ മലർ അവിൽ പഴം ശർക്കര ഉണക്കമുന്തിരിയും നാളികേരം ഇത്രയും വച്ച് മഹാഗണപതി ഭഗവാനെ സമർപ്പിച്ചു പ്രാർത്ഥിക്കുക. പുതിയ മൺകലം ആ വേണം ഉപയോഗിക്കുവാൻ. അതുപോലെ ചൂട്ട് ചെറിയ വിറക് എന്നിവ വേണം പൊങ്കാല അടുപ്പിനെ കത്തിക്കാൻ വേണ്ടി ഉപയോഗിക്കുവാൻ അതുപോലെ ഒരു ചിരട്ടക്കൈയിലെ പുതിയത് വാങ്ങി ഉപയോഗിക്കുക.
അതുപോലെ ക്ഷേത്രത്തിൽ അഗ്നിപകർന്നതിൽ ശേഷം മാത്രമേ നമ്മുടെ വീട്ടിൽ പൊങ്കാല അടുപ്പിൽ അഗ്നിപകരാൻ പാടുകയുള്ളൂ. അതുപോലെ കുറേശ്ശെ ശുദ്ധിയോടെ പുതിയ വസ്ത്രങ്ങൾ ധരിച്ച് ഒരു ക്ഷേത്രത്തിൽ എങ്ങനെയാണോ നമ്മൾ പോയി ചെയ്യുന്നത് അതുപോലെ തന്നെ വീട്ടിലും ചെയ്യേണ്ടതാണ്. കിഴക്കോട്ട് ദർശനമായി പൊങ്കാല പൊങ്ങി വരുന്നതാണ് കൂടുതൽ ഉത്തമം ആയിട്ടുള്ളത്. പൊങ്കാലയിടുന്ന സമയത്ത് അമ്മയുടെ ഗീതങ്ങൾ പാടുക. പൂർണ്ണമായും അമ്മയിലേക്ക് അർപ്പിക്കുക. Credit : Infinite stories