Making Of Tasty Rasam : കറിവെക്കാൻ പച്ചക്കറികൾ ഒന്നുമില്ലെങ്കിൽ കൂടിയും ചോറുണ്ണാൻ വളരെ രുചികരമായ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയെടുക്കാം. രുചിയുള്ളതും വയറിനു വളരെയധികം സുഖം നൽകുന്നതുമായ രസം ഉണ്ടാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി വാര്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും ചേർക്കുക ശേഷം നാലു വറ്റൽമുളകും മൂപ്പിക്കുക ശേഷം ഒരു വലിയ കഷണം ഇഞ്ചി ഒരു കുടം വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. അതോടൊപ്പം 5 ചുവന്നുള്ളി ചതച്ചതും ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഒരു ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ടീസ്പൂൺ കുരുമുളകുപൊടി ചതച്ചത്.
പൊടിയുടെ പച്ചമണം മാറി വരുന്നതുവരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് തക്കാളി നീളത്തിൽ അരിഞ്ഞതും ഒരുതണ്ട് കറിവേപ്പിലയും ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞെടുത്ത വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യമായ വെള്ളം ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക.
നല്ലതുപോലെ തിളപ്പിക്കുക. രസം നന്നായി തിളച്ച് കുറുകി വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. വളരെ രുചികരമായ രസം ഇതുപോലെ തയ്യാറാക്കി നോക്കൂ ചോറുണ്ണാൻ ഇനി വേറെ കറികളുടെ ആവശ്യം ഒന്നും തന്നെയില്ല ഇതുണ്ടെങ്കിൽ ധാരാളം. Credit : Lillys natural tips