പരമ്പരാഗതമായി നമ്മുടെ മുത്തശ്ശിമാരും പഴയ തലമുറക്കാരും നമുക്ക് പകർന്നു തന്ന അറിവാണ് എന്ന് പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ നിന്നും ശുഭകരമായ ചില വസ്തുക്കൾ നമ്മൾ മറ്റുള്ളവർക്ക് കൈമാറാൻ പാടില്ല എന്നുള്ളത് ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിൽ നിന്നും മറ്റുള്ള വീട്ടിലേക്ക് കൈമാറുന്ന സമയത്ത് നമ്മുടെ വീട്ടിലുള്ള ഐശ്വര്യവും സമൃദ്ധിയും പടിയിറങ്ങി പോകും എന്ന് വിശ്വസിക്കുന്ന ചില വസ്തുക്കൾ ഉണ്ട് എന്നാൽ അതുപോലെ തന്നെയാണ് മറ്റു ചില വസ്തുക്കൾ നമ്മുടെ വീട്ടിലേക്ക് മറ്റുള്ളവരുടെ കൈയിൽ നിന്നും വാങ്ങിക്കൊണ്ടു വരാൻ പാടില്ല .
എന്നുള്ളത് അല്ലെങ്കിൽ മറ്റുള്ള വ്യക്തികൾ നമുക്ക് നൽകിയാൽ അത് വാങ്ങിക്കാൻ പാടില്ല വാങ്ങികഴിഞ്ഞാൽ അത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. അതുകൊണ്ടുതന്നെ വീട്ടിൽ വളരെയധികം നെഗറ്റീവ് എനർജി ഉണ്ടാകുന്നതായിരിക്കും. അത് വീട്ടിൽ തന്നെ ഒരുപാട് തകർച്ചകളിലേക്കും വീഴ്ചകളിലേക്കും ഇടവരുത്തും. ഇതിൽ ആദ്യത്തെ വസ്തു കത്തികളാണ്. മറ്റുള്ളവരുടെ കൈയിൽ തന്നെ കത്തികൾ വാങ്ങുമ്പോൾ എവിടെയെങ്കിലും വെച്ചതിനുശേഷം പോയി എടുക്കുക.
നേരിട്ട് കയ്യിൽ നിന്ന് വാങ്ങാതെ ഇരിക്കുക. കാരണം അവരുടെ നെഗറ്റീവ് എനർജികൾ എല്ലാം അത് നമ്മളിലേക്കും ബാധിക്കും. അടുത്തത് ഉപ്പ്. ലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് നൽകുമ്പോൾ കയ്യിൽ കൊടുക്കാതിരിക്കുക. അതുപോലെ മറ്റുള്ളവരിൽ നിന്ന് വാങ്ങുമ്പോഴും എവിടെയെങ്കിലും വെച്ചതിനുശേഷം അവിടെ നിന്ന് എടുക്കുക. അടുത്ത വസ്തു എള്ള്. ഇത് യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. കടകളിൽനിന്ന് വാങ്ങുന്നത് തെറ്റില്ല പക്ഷേ മറ്റു വീടുകളിൽ നിന്ന് വാങ്ങിക്കാനോ കൊടുക്കാനോ പാടില്ല.
അടുത്തത് മഞ്ഞൾ മഞ്ഞളും ലക്ഷ്മി സാന്നിധ്യം ഉള്ളതാണ് അതുകൊണ്ടുതന്നെ അത് മറ്റുള്ളവർക്ക് കൈമാറാനോ വേടിക്കാനോ പാടില്ല. അതുപോലെ വിവാഹം കഴിഞ്ഞവർ ഉപയോഗിക്കുന്ന സിന്ദൂരം. മറ്റുള്ളവർക്ക് നമ്മൾ ഉപയോഗിക്കുന്ന സിന്ദൂരം കൊടുക്കാൻ പാടില്ല അതുപോലെ മറ്റുള്ളവരുടെ കയ്യിൽ നിന്ന് സിന്ദൂരം വാങ്ങിക്കാനും പാടില്ല നമുക്ക് വേണ്ടിയത് നമ്മൾ തന്നെ പോയി കടകളിൽ നിന്നും വാങ്ങിക്കേണ്ടതാണ് പെട്ടെന്നുള്ള ഒരു അത്യാവശ്യം ആണെങ്കിൽ കൂടിയും മറ്റുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങിക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories