Making Of Tasty Fish Dry Fry : മീൻ വാങ്ങിക്കുന്ന സമയത്ത് ചെറിയ ഉള്ളി ഇട്ട് ഇതുപോലെ ഒരു വിഭവം തയ്യാറാക്കുക. ഇതിന്റെ രുചി ഇനിയും അറിയാതെ പോകുന്നത് വലിയ കഷ്ടമായിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക.
അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ചൂടായ എണ്ണയിലേക്ക് ഇട്ടു നന്നായി പൊരിച്ചെടുക്കുക. ശേഷം അതേ എണ്ണയിലേക്ക് അര ടീസ്പൂൺ ഉലുവ ചേർക്കുക ശേഷം 150 ഗ്രാം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം നാല് പച്ചമുളക് ആവശ്യത്തിന് കറിവേപ്പില ഉപ്പ് എന്നിവയും ചേർക്കുക.
വരുമ്പോൾ ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതും രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക. കളി നല്ലതുപോലെ വെന്ത് വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക. പച്ചമണം മാറി വരുമ്പോൾ അതിലേക്ക് രണ്ട് കുടംപുളി അര ഗ്ലാസ് വെള്ളത്തിൽ കുതിർത്തു വെച്ചതിനുശേഷം അതിന്റെ വെള്ളം മാത്രം ഒഴിച്ചു കൊടുക്കുക. നന്നായി മിക്സ് ചെയ്യുക.
ശേഷം ഒന്നേകാൽ കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. നല്ലതുപോലെ തിളപ്പിക്കുക തിളച്ചു വരുമ്പോൾ കറി നന്നായി കുറുകി വരികയും ചെയ്യും ശേഷം അതിലേക്ക് ഒന്നാം പാൽ കൂടി ചേർത്ത് നന്നായി വറ്റിച്ചെടുക്കുക. ഡ്രൈ ആയി വന്നതിനുശേഷം ഓഫ് ചെയ്യുക. മറ്റൊരു പാത്രത്തിൽ കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ വറ്റൽമുളകും ചൂടാക്കി ഇതിലേക്ക് ചേർക്കുക. രുചിയോടെ കഴിക്കാം. Credit : Sheeba’s recipes