Making Of Tasty Onion Rice : എന്നും ഒരുപോലെയുള്ള ചോറ് കഴിച്ച് നിങ്ങൾ മടുത്തു പോയോ അതുപോലെ ഒരുപാട് കറികൾ ഉണ്ടാക്കി വീട്ടമ്മമാരും മടുത്തുപോയോ എന്നാൽ ഒരു ദിവസം ഇതുപോലെ ഒരു ചോറ് തയ്യാറാക്കി നോക്കൂ ഇതിന്റെ കൂടെ കഴിക്കാൻ കറികളില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ പെരുംജീരകം ഒരു ഏലക്കായ ഗ്രാമ്പൂ പട്ട എന്നിവ ചേർക്കുക ശേഷം 4 വെളുത്തുള്ളി ചെറുതായി ചതച്ചത് ചേർത്ത് കൊടുക്കുക ഇത് നല്ലതുപോലെ മൂത്ത് വരുമ്പോൾ ഒരു സവാള കനം കുറഞ്ഞ അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ആവശ്യത്തിനു ഉപ്പും ചേർക്കുക .
സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് വളരെ കുറച്ചു വെള്ളം ചേർത്ത് മസാല നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
അതിനുശേഷം ഒരു കപ്പ് വേവിച്ച് വച്ചിരിക്കുന്ന ചോറു ചേർത്ത് കൊടുക്കുക. ശേഷം തവി ഉപയോഗിച്ചുകൊണ്ട് യോജിപ്പിക്കുക ഇണക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ചോറ് ഒട്ടുംതന്നെ ഉടഞ്ഞ കുഴഞ്ഞു പോകരുത്. ശേഷം കുറച്ചു മല്ലിയിലയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്തതിനുശേഷം കഴിക്കാവുന്നതാണ്. Credit : Shamees kitchen