മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും വിപണികളിൽ ലഭ്യമാണ് നമ്മളെല്ലാവരും തന്നെ അവയെല്ലാം പരീക്ഷിച്ചു നോക്കിയിട്ടും ഉണ്ടാകാം. സ്വന്തം മുഖം ഏറ്റവും മനോഹരമായി തന്നെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ വളരെ അപൂർവ്വം ആയിരിക്കും അതുകൊണ്ടുതന്നെ മുഖം എപ്പോഴും വൃത്തിയായി ഭംഗിയോടെ കൊണ്ടുനടക്കാൻ നമ്മൾ പലതും ചെയ്യാറുണ്ട്. അതിൽ തന്നെ നമുക്ക് ഏറ്റവും കൂടുതൽ വിശ്വസിച്ച് ചെയ്യാൻ പറ്റുന്നത് വീട്ടിൽ നമ്മൾ ചെയ്യുന്ന ചില ടിപ്പുകൾ മാത്രമാണ്.
അതിനൊന്നും തന്നെ യാതൊരു തരത്തിലുമുള്ള സൈഡ് എഫക്ടുകൾ ഉണ്ടാവില്ല. ചിലപ്പോൾ പല ക്രീമുകൾ തീർച്ചയായും എന്തെങ്കിലും തരത്തിലുള്ള റിയാക്ഷനുകൾ ഉണ്ടായാൽ അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കാം അതുകൊണ്ട് വീട്ടിൽ തന്നെ നമ്മൾ ചെയ്യുന്ന ചെറിയ ടിപ്പുകൾ നമുക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും അത്തരത്തിൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം നീക്കം ചെയ്ത് മുഖം ഭംഗിയാക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു തക്കാളി എടുത്ത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പാലു ചേർത്തു കൊടുക്കുക ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. മുഖം കഴുകുന്നതിനു വേണ്ടിയാണ് ഇത്. മുഖത്ത് ഇത് നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം മുഖം കഴുകി കളയുക അടുത്തതായി മറ്റൊരു പാത്രത്തിന് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ തക്കാളി അരച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം മുഖത്ത് തേച്ചു നന്നായി സ്ക്രബ് ചെയ്യുക.
അഞ്ചുമിനിറ്റ് സ്ക്രബ്ബ് ചെയ്തതിനുശേഷം കഴുകിക്കളയുക അടുത്തതായി ഒരു പാത്രത്തിലേക്ക് നാരങ്ങയുടെ പകുതി നീര് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ തക്കാളി അരച്ചതും ചേർത്ത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഇവ ഉണങ്ങി കഴിഞ്ഞതിനു ശേഷം മാത്രം കഴുകി കളയുക. തുടർച്ചയായി ഇതേ രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. Credit : malayali corner