നമ്മുടെ ജീവിതം നന്നായി മെച്ചപ്പെട്ട വരുന്ന സമയത്തായിരിക്കും അതിനെ മനപ്പൂർവം തകർക്കുന്നതിന് വേണ്ടി മറ്റു പല ആളുകളും ഇടപെടൽ നടത്തിക്കൊണ്ട് പലതരത്തിലുള്ള ദുഷ്പ്രവർത്തികളും ചെയ്ത് നമ്മളെ തകർക്കാൻ നോക്കുന്നത്. പലപ്പോഴും നമ്മൾ മിത്രം എന്ന് കരുതുന്നവർ പോലും ഈ പ്രവർത്തികൾ ചെയ്ത് നമ്മളെ തളർത്തിയേക്കാം.
മറ്റുള്ളവർക്ക് ദുരിതം ഉണ്ടാകുന്നതിനു വേണ്ടി പലരും ഇത്തരത്തിലുള്ള ക്ഷുദ്ര പ്രവർത്തികൾ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള കർമ്മങ്ങൾ നമുക്ക് വേണ്ടി മറ്റുള്ളവർ ചെയ്യുമ്പോൾ നമ്മുടെ വീട്ടിൽ എല്ലാം നമുക്ക് കാണാൻ പറ്റുന്ന സൂചനകൾ എന്തൊക്കെയാണ് എന്ന് നോക്കാം കാണുകയാണെങ്കിൽ അധികം സമയം വച്ചു വൈകിക്കാതെ അതിനുവേണ്ട പരിഹാര കർമ്മങ്ങൾ ചെയ്യേണ്ടതാണ്.
ആദ്യത്തെ ലക്ഷണം കാരണമില്ലാത്ത മാനസിക സമ്മർദം വീട്ടിലെ എല്ലാവരും അനുഭവിക്കുക. എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിൽ തന്നെയും മനസ്സമാധാനം ഇല്ലാത്ത അവസ്ഥ. രണ്ടാമത്തെ ലക്ഷണം മുടിക്ക് തീപിടിക്കുക അപ്രതീക്ഷിതമായി മുടി കത്തി പിടിക്കുക. മൂന്നാമത്തെ കാര്യം വീട്ടിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ വസ്ത്രം തുടരെത്തുടരെ കീറുക.
മറ്റൊരു കാര്യം വീട്ടിൽ കാരണമില്ലാതെ വഴക്ക് ഉണ്ടാവുക, അടുത്തത് നിലവിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അത് അണഞ്ഞു പോകുന്നത്. രണ്ടിൽ കൂടുതൽ പ്രാവശ്യം നിലവിളക്ക് അണഞ്ഞു പോകുന്നത്, അടുത്തത് ആരോഗ്യപ്രശ്നങ്ങൾ നിർത്താതെ തുടർന്നുപോകുന്ന ആരോഗ്യ പ്രശ്നങ്ങൾ, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ വീട്ടിൽ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ അതിനു വേണ്ട പരിഹാരമാർഗങ്ങൾ കാണേണ്ടതാണ്. പരിഹാരമാർഗ്ഗങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : Infinite stories