ഈ ചെടിയുടെ പേര് പറയാമോ? നിങ്ങൾ ഈ ചെടി എന്തെല്ലാം കാര്യങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്.

കേരളത്തിന്റെ കാലാവസ്ഥയിൽ ധാരാളമായി വളർന്നുവരുന്ന ഒരു ചെടിയാണ് കയ്യോന്നി. സാധാരണ ഈ ചെടി പേരു പറയുമ്പോൾ തന്നെ നമുക്ക് ഓർമ്മ വരുന്നത് തലമുടി വളർന്ന വലുതാകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒറ്റമൂലി എന്ന പേരിലാണ്. ശരിയാണ് മുടി തഴച്ചു വളരുന്നതിനും പോയ മുടികൾ തിരികെ വളർന്നു വരുന്നതിനുമായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കയ്യോന്നി.

ഇതിന്റെ ഇലകൾക്ക് മുടിയുടെ വളർച്ച സാധ്യമാക്കാനുള്ള കഴിവുണ്ട്. എന്നാൽ അത് മാത്രമല്ല നിരവധി ആരോഗ്യകരമായ ഗുണങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കരൾ സംബന്ധമായ പ്രശ്നങ്ങൾക്കും ബുദ്ധിവികാസത്തിനും സഹായകമാകുന്ന ഒരു ചെടി കൂടിയാണ് ഇത്. കൂടാതെ വാദസംബന്ധമായ പ്രശ്നങ്ങളെ തടയാനും ചെടിക്ക് കഴിവുണ്ട്. ഈ ചെടി മുഴുവനായും കഷായം വെച്ച് കഴിച്ചാൽ ഉദര ക്രമിക്ക് വളരെ നല്ല മരുന്നാണ്.

ദഹന നാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കയ്യോന്നി വളരെയധികം ഗുണം ചെയ്യുന്നു ഇത് നെഞ്ചരിച്ചൽ വയറുവേദന, ഓക്കാനം ഗ്യാസ് അൾസർ തുടങ്ങിയ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാൻ വളരെ സാധികം സഹായിക്കുന്നു കൂടാതെ ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന ഹൈപ്പോ ഗ്‌ളൈസമിക്ക് എന്ന ഘടകം അമിതമായ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

കൂടാതെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പ്രത്യേക കഴിവുകൂടി കഴിയുമെങ്കിൽ ഉണ്ട്. തലമുടി നന്നായി വളരുന്നതിനും ശിരോരോഗങ്ങൾ കുറയ്ക്കുന്നതിനും നമ്മൾ ഉപയോഗിക്കുന്ന കയ്യോന്നിയുടെ എണ്ണ നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ തണുപ്പിനും രക്തചംക്രമണം ചർമ്മരോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനും എല്ലാം ഇത് വളരെ ഗുണപ്രദമാണ്. കൂടാതെ ഇരു സമൂലം കഷായം വെച്ച് നല്ലൊരു കരൾ ടോണിക്കായി കഴിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *