ഈ ചെടിയുടെ പേര് പറയാമോ? നിങ്ങൾ ഈ ചെടിയുടെ ഇലകൾ എന്തിനൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

നമ്മുടെ നാട്ടിൻപുറങ്ങളിലെ വേലി പടർപ്പുകളിൽ എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച വലിയ പരിചരണം ഒന്നും ഇല്ലാതെ തന്നെ വളരെ പടർന്നു പന്തലിച്ചു വളരുന്ന ചെടി വളരെയധികം ഉപകാരപ്രദമായ ഒരു ഔഷധം കൂടിയാണ് ഇതിനെ വെറുമൊരു പാഴ്ചെടിയായി കാണാതിരിക്കുക വലിയ ഉപകാരങ്ങളാണ് ഈ ചെടിയുടെ ഇലകൾ കൊണ്ട് നമുക്ക് ഉള്ളത്.

പ്രധാനമായും എല്ലാവർക്കും അറിയുന്നതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കുന്നതിനെ ഇതിന് വലിയ കഴിവുണ്ട് ശരീരത്തിൽ മുറിവ് ഉണ്ടാകുന്ന സമയത്ത് ഇതിന്റെ ഇല കൈകൊണ്ട് ഞെരടി നീര് എടുത്ത് അത് മുറിവുള്ള ഭാഗത്ത് ഒട്ടിച്ചു കൊടുക്കുക ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ മുറിവ് പെട്ടെന്ന് ഉണങ്ങി കിട്ടുകയും മുറിവിലെ ഏതെങ്കിലും തരത്തിൽ വേദന ഉണ്ടെങ്കിൽ അവ ഒറ്റദിവസംകൊണ്ട് തന്നെ ഇല്ലാതായി കിട്ടുകയും ചെയ്യും.

ഇതിൽ കാൽസ്യം മാംഗനീസ് ഫ്ലവനോയിഡുകൾ ഫ്ലൈറ്റിക് ആസിഡ് അയൺ തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ ഇതിന്റെ ഇലകൾ ഉപയോഗിച്ച് തോരൻ വച്ച് കഴിക്കുന്നതാണെങ്കിൽ കൂടിയും ശരീരത്തിന് വളരെയധികം ഉപകാരപ്രദമാണ്. അതുപോലെ തന്നെ ഇതിന്റെ ഇലകൾ ഇട്ടു വെള്ളം തിളപ്പിച്ച് അത് കുടിക്കുന്നതും ശരീരത്തിന്റെ പല ആരോഗ്യ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതുമാണ് കൂടാതെ ആ വെള്ളത്തിൽ കുളിക്കുന്നതും ശരീരവേദന ഇല്ലാതാക്കാൻ സഹായിക്കുന്നു.

ചിക്കൻഗുനിയ സാധാരണ ഉണ്ടാകുന്ന പനി എന്നിവ മൂലം ഉണ്ടാകുന്ന ശരീരവേദന ഇല്ലാതാക്കാൻ ഇതിന്റെ ഇലകൾ തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതായിരിക്കും വെള്ളത്തിന് ചെറിയ ചൂടുണ്ടെങ്കിൽ വേദന പെട്ടെന്ന് ഇല്ലാതാകുന്നതായിരിക്കും. പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം തുടങ്ങിയ ജീവിതചര്യ രോഗങ്ങളെ തടയുന്നതിന് ഇതിന്റെ വിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *