Making Of Jaggery Lime Pickle : നാരങ്ങ അച്ചാർ ഉണ്ടാക്കി ഒരു വർഷം വരെ കേടാകാതിരിക്കാൻ ശർക്കര ചേർത്തുകൊണ്ടുള്ള ഈ നാരങ്ങ അച്ചാറിന്റെ റെസിപ്പി ഒന്ന് ചെയ്തു നോക്കൂ. എല്ലാ തരത്തിലും നാരങ്ങ അച്ചാർ ഉണ്ടാക്കിയിട്ടുള്ളവർ ഇതുപോലെ ഒരുതവണ ഉണ്ടാക്കിയാൽ പിന്നെ ഇതുതന്നെയായിരിക്കും സ്ഥിരം. ഈ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു ആറു നാരങ്ങ എടുത്ത് മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങൾ ആക്കി അരിയുക. ശേഷം ഒരു പാത്രത്തിലേക്ക് ഇടുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ മുളകുപൊടി ഒരു കപ്പ് ശർക്കര ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. അടുത്തതായി ഒരു കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ഒരു റിംഗോ അല്ലെങ്കിൽ മാത്രമോ ഇറക്കി വെച്ചു കൊടുക്കുക ശേഷം.
അതിനുശേഷം ചെറുനാരങ്ങയുടെ മിക്സ് ചെയ്ത പാത്രം വെച്ച് കൊടുക്കുക. ശേഷം അതൊരു അടപ്പ് വെച്ച് അടച്ചതിനു ശേഷം കുക്കർ അടച്ചു വയ്ക്കുക. അതിനുശേഷം ഒരു 8 വിസിൽ എങ്കിലും അടിക്കുന്നത് വരെ കാത്തിരിക്കുക ശേഷം പുറത്തേക്ക് എടുക്കുക. ശേഷം നാരങ്ങ മാത്രം അതിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം ബാക്കിവരുന്ന ശർക്കര വെള്ളം ചൂടാക്കുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ആൽ ടീസ്പൂൺ ഗരം മസാല, നന്നായി ചൂടാക്കി കുറുക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ചെറുനാരങ്ങയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ചു വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Hisha’s cookworld