Making Of Tasty Tomato Chutney : ചോറുണ്ണാനായി ഒരുപാട് കറികൾ തയ്യാറാക്കുന്ന വീട്ടമ്മമാർ ഒരു പ്രാവശ്യം ഇതുപോലെ ഒരു കറി മാത്രം തയ്യാറാക്കി നോക്കൂ. ഇതുമാത്രം മതി ചോറുണ്ണാൻ മറ്റു കറികൾ ആരും തന്നെ കഴിക്കില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അഞ്ച് തക്കാളി നാല് കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക അതോടൊപ്പം 5 വെളുത്തുള്ളിയും ചേർക്കുക വെളുത്തുള്ളി നന്നായി മുഖത്ത് വരുമ്പോൾ അതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക നല്ലതുപോലെ വെന്ത് വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയ അരച്ച് എടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ അര ടീസ്പൂൺ അര ടീസ്പൂൺ മുളകുപൊടിയും രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേട്ടാ പടികളുടെ പച്ചമണം മാറി വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ ചട്നി ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ റെസിപ്പി ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. Credit : Shamees kitchen