ഉറക്കമില്ലായ്മ കൊണ്ട് നമ്മുടെ മുഖത്ത് ആദ്യം പ്രത്യക്ഷമാകുന്ന ഒന്നാണ് കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം. മറ്റു കാരണങ്ങൾ കൊണ്ടും ഉണ്ടാകാവുന്നതാണ്. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് ദിവസം തോറും അതിന്റെ നിറം കൂടി വരുകയും മുഖത്തിന്റെ സൗന്ദര്യം തന്നെ നഷ്ടമാകുന്ന തരത്തിൽ ഉണ്ടാവുകയും ചെയ്യും.
അതുകൊണ്ടുതന്നെ ഇനി കണ്ണിനടിയിൽ ഉണ്ടാകുന്ന കറുത്ത നിറം ഇല്ലാതാക്കുന്നതിനായി പലതരത്തിലുള്ള ക്രീമുകൾ വാങ്ങി ആരും സമയം കളയേണ്ട വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പ് നോക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രം എടുക്കുക ശേഷം അതിലേക്ക് ഒരു ചെറിയ കഷണം തക്കാളി എടുക്കുക അല്ലെങ്കിൽ ഒരു ചെറിയ കഷണം തണ്ണിമത്തൻ എടുത്താലും മതി.
ഇവ രണ്ടും ഇല്ലെങ്കിൽ നന്നായി പഴുത്ത പപ്പായ എടുത്താലും മതി. അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്തു കൊടുക്കുക ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒരു പേസ്റ്റ് പോലെ തയ്യാറാക്കി എടുക്കുക ആവശ്യമുണ്ടെങ്കിൽ അരിപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്.
സാധാരണ നമ്മൾ കുക്കുമ്പർ എടുത്ത് കണ്ണിനെ മുകളിൽ വെച്ച് കണ്ണിന്റെ തണുപ്പ് നിലനിർത്തുകയും അതുപോലെ തന്നെ കണ്ണിന്റെ സൗന്ദര്യം നിലനിർത്തുകയും ചെയ്യാറില്ലേ അതേ ഗുണം തന്നെയാണ് ഇവിടെയും. നന്നായി മിക്സ് ചെയ്തതിനുശേഷം കണ്ണിന്റെ കറുപ്പ് നിറമുള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. നന്നായി ഉണങ്ങി വന്നതിനുശേഷം കഴുകിക്കളയുക. തുടർച്ചയായ ദിവസങ്ങളിൽ ഇത് ചെയ്യുകയാണെങ്കിൽ കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം റബർ കൊണ്ട് മാച്ചതുപോലെ ഇല്ലാതാകും. Credit : Grandmother tips