സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും വളരെ കൃത്യമായ രീതിയിൽ ആകുകയോ അതിന്റെ കാര്യം ശ്രദ്ധിക്കുകയോ ചെയ്തില്ലെങ്കിൽ പെട്ടെന്ന് നിറഞ്ഞു പോവുകയും അതുപോലെ തന്നെ ദുർഗന്ധം വരികയും ചെയ്യും കൃത്യമായി തന്നെ വേസ്റ്റ് ടാങ്കുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ഇന്നത്തെ വിപണികളിൽ ലഭിക്കുന്ന ക്ലീനിങ് ലോഷനുകൾ എല്ലാം തന്നെ ഇത്തരത്തിൽ വേസ്റ്റുകളെ ജീർണീകരിക്കുന്ന സ്വാഭാവികമായ അണുക്കളയെല്ലാം നശിപ്പിക്കുന്ന തരത്തിലുള്ളവയാണ്.
അതുകൊണ്ടുതന്നെ പെട്ടെന്ന് ബ്ലോക്ക് ഉണ്ടാവുകയും അതുപോലെ വേസ്റ്റുകൾ ജീർണികരിക്കാതെ നിറഞ്ഞു പോവുകയും ചെയ്യും. എന്നാൽ ഇനി അത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാവുകയില്ല. സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഒരിക്കലും പെട്ടെന്ന് നിറഞ്ഞു പോകാതിരിക്കുന്നതിനും ദുർഗന്ധം ഇല്ലാതിരിക്കുന്നതിനുമായി ഇതുപോലെ ചെയ്താൽ മതി.
അതിനായി നമുക്ക് വേണ്ടത് ഈസ്റ്റ് ആണ്. ഒരു പാക്കറ്റ് ഈസ്റ്റ് വാങ്ങുക ഇത് രണ്ട് രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഒന്നാമത്തെ മാർഗ്ഗം സെപ്റ്റിക് ടാങ്കിന്റെ ഉള്ളിലേക്ക് പോകുന്ന പൈപ്പിന്റെ വാൽവ് തുറന്ന് അതിലേക്ക് ഇട്ടു കൊടുക്കുക. എന്നാൽ അത് ചെയ്യാൻ പലർക്കും മടി കാടും അതുകൊണ്ട് രണ്ടാമത്തെ മാർഗം എന്നു പറയുന്നത് ക്ലോസറ്റിന്റെ അകത്തേക്ക് ഇട്ടുകൊടുക്കുക.
അതിനുശേഷം ഫ്ലഷ് ചെയ്ത് രണ്ടുമണിക്കൂർ നേരത്തേക്ക് ക്ലോസെറ്റ് ഉപയോഗിക്കാതിരിക്കുക ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത് സ്വാഭാവികമായി വേസ്റ്റ് ജീർണിച്ച് എല്ലാം ലയിപ്പിക്കുന്നതിന് സഹായിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. Credit : Grandmother tips