കിടന്നുറങ്ങുന്ന സമയത്ത് പലതരത്തിലുള്ള സ്വപ്നങ്ങളും നമ്മൾ കണ്ടിട്ടുണ്ടാകും അതിൽ ചിലത് ഭയപ്പെടുത്തുന്നതും എന്നാൽ മറ്റു ചിലത് ഒരുപാട് സന്തോഷം നൽകുന്നതുമായിരിക്കും എന്നാൽ ഒരു തവണയെങ്കിലും മരണം സ്വപ്നം കണ്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല ചിലപ്പോൾ നമുക്ക് അത്രയും വേണ്ടപ്പെട്ട ആളുകളുടെ മരണമായിരിക്കും നമ്മൾ സ്വപ്നം കാണുന്നത് അത് മനസ്സിനെ വല്ലാതെ സങ്കടത്തിൽ ആഴ്ത്തുകയും ചെയ്യും എന്നാൽ അതിന്റെ കാരണം എന്താണെന്ന് അറിയാമോ.
ആദ്യത്തെ കാര്യം ഈശ്വരനും നമ്മുടെ കൂടെയുണ്ടെങ്കിൽ ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നതിൽ നിന്നും നമ്മളെ ഒഴിവാക്കാൻ സാധിക്കും. ആദ്യം തന്നെ ചൊവ്വാഴ്ച വെള്ളിയാഴ്ച ഞായറാഴ്ച ഈ മൂന്ന് ദിവസങ്ങൾ കാണുന്ന സ്വപ്നങ്ങൾ വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ് വളരെയധികം അപകടം നിറഞ്ഞ ദിവസങ്ങളാണ് അവ. പകൽ സമയങ്ങളിൽ നമ്മൾ കാണുന്ന സ്വപ്നങ്ങൾ ഒരിക്കലും നമ്മളെ ബാധിക്കുകയില്ല.
വേണ്ടപ്പെട്ടവരുടെ മരണം നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് ഒരിക്കലും അവരെ ബാധിക്കുന്ന കാര്യമല്ല നിങ്ങളിൽ ഈശ്വരാ സാന്നിധ്യം ഇല്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. നിങ്ങളുടെ സ്വന്തം ജീവിതത്തിലാണ് അത്തരത്തിലുള്ള ദുഃഖങ്ങൾ വരാൻ പോകുന്നത്. ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കണ്ടാൽ ആദ്യം ചെയ്യേണ്ട കാര്യം ഉണർന്നതിനുശേഷം കുളിച്ച് ശുദ്ധിയോടെ ഓം നമശിവായ മന്ത്രം 108 പ്രാവശ്യം പ്രാർത്ഥിക്കുക. നിലവിളക്ക് കൊടുത്ത് ഭഗവാനോട് പ്രാർത്ഥിക്കുക.
ഇത്തരത്തിൽ ഒരു സ്വപ്നം കണ്ടതുകൊണ്ട് യാതൊരു തരത്തിലുള്ള ആപത്തും ജീവിതത്തിൽ വരരുത് എന്ന് പ്രാർത്ഥിക്കുക. അതുപോലെ അന്നേദിവസം ക്ഷേത്രദർശനം നടത്തി ശിവന്റെ അമ്പലത്തിൽ പോയി സ്വപ്നം കണ്ട ആളുടെ പേരിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ഈ വഴിപാട് ചെയ്യുന്നതിലൂടെ അത്തരത്തിൽ എന്തെങ്കിലും ദോഷങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അവ ഒഴിഞ്ഞു പോകുന്നതായിരിക്കും. ഇക്കാര്യങ്ങളെല്ലാം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Credit : Infinite stories