Making Of Tasty Chilly Brinjal : ആ വഴുതനങ്ങ കഴിക്കാൻ പലർക്കും മടിയാണ്. ചെറിയ കുട്ടികൾ ഒന്നും തന്നെ വഴുതനങ്ങ കഴിക്കാൻ താല്പര്യപ്പെടാറില്ല. എന്നാൽ ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവരും കഴിക്കും. ചൂട് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഇത് കിടിലൻ കോമ്പിനേഷനാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യത്തിന് വഴുതന എടുത്ത് മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിലിട്ടു വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് അഞ്ച് ടീസ്പൂൺ കോൺഫ്ലവർ, ടീസ്പൂൺ മൈദ, രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം വഴുതനത്തിലേക്ക് ചേർത്ത് ഇടയ്ക്ക് യോജിപ്പിക്കുക അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് മസാല നല്ലതുപോലെ വഴുതനയിലേക്ക് യോജിപ്പിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക.
അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ വഴുതനങ്ങയോ ഓരോന്ന് ഇട്ട് നന്നായി വറുത്തെടുത്ത് കോരി മാറ്റുക. അടുത്തതായി ഒരു പാട് ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ഒരു ക്യാപ്സിക്കം മീഡിയം വലിപ്പത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഇവയെല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്നു വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പച്ചമണം വരുമ്പോൾ മൂന്ന് ടീസ്പൂൺ ടൊമാറ്റോ സോസ് ഒരു ടീസ്പൂൺ ചില്ലി സോസും ഒരു ടീസ്പൂൺ സോയസോസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന വഴുതനയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Sheeba’s recipes