Vada With Leftover Dosa Idali Batter : ഒരു കപ്പ് ബാക്കിവരുന്ന ദോശ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചുകൊണ്ട് നല്ല മൊരിഞ്ഞ വട തയ്യാറാക്കിയാലോ. ഇതുപോലെ ഒരു വട നിങ്ങൾ ആരും കഴിച്ചിട്ടുണ്ടാവില്ല. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം, ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എരിവിന് ആവശ്യമായ പച്ചമുളക് ആവശ്യത്തിന് കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി, ആവശ്യമായ വറ്റൽ മുളക് പൊടിച്ചത്, ഒരു നുള്ള് കായപ്പൊടി, എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക .
ശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ദോശമാവ് ചേർത്ത് കൊടുക്കുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കുക.
ഇറക്കിവെച്ചതിനുശേഷം മൂന്ന് ടീസ്പൂൺ മൈദ പൊടി ചെറുതായി അരിഞ്ഞ മല്ലിയില ചേർത്ത് ഇളക്കി എടുക്കുക. അതിനുശേഷം വടയുടെ ആകൃതിയിൽ തയ്യാറാക്കി എടുക്കുക. ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. Credit : Mia kitchen