തലമുടിയുള്ളവർ വളരെ അധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് താരൻ. താരൻ തലയിൽ വന്നാൽ വളരെ പെട്ടെന്ന് തന്നെ മുടി എല്ലാം കൊഴിഞ്ഞു പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ ഇന്ന് ലഭ്യമാണ് പലരും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചെറിയ ടിപ്പുകളും ചെയ്തു നോക്കിയിട്ടുണ്ടാകും.
എന്തൊക്കെ ചെയ്തിട്ടും ആദ്യം താരൻ പോയി പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും തിരികെ വന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ വേണ്ട. ഇതുപോലെ ഒരു പ്രാവശ്യം ചെയ്തു നോക്കൂ പിന്നീട് തലയിൽ താരൻ വരികയില്ല. അതിനായി ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു നാരങ്ങയുടെ നീര് മുഴുവൻ പിഴിഞ്ഞ് ഒഴിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
അതിനുപകരമായി ആവണക്കെണ്ണ ഒഴിക്കാവുന്നതുമാണ്. നാരങ്ങ എത്രയാണ് എടുക്കുന്നത് അതിന്റെ പകുതി ഒഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു കോട്ടൻ തുണിയോ അല്ലെങ്കിൽ ടിഷ്യൂ പേപ്പർ എടുത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി തലയോട്ടിയിൽ താരനുള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക . അതിനുശേഷം കൈകൊണ്ട് നന്നായി മസാജ് ചെയ്തു കൊടുക്കുക.
അതുകഴിഞ്ഞ് ഒരു മണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ തലയിൽ വെച്ച് ഇരിക്കുക. അതിനുശേഷം കഴുകി കളയുക. തലയിൽ ഇപ്പോൾ ആരും തന്നെ ഷാംപൂ ചെയ്യരുത്. മൂന്ന് ദിവസം അടുപ്പിച്ച് ഇങ്ങനെ ചെയ്യുക. വളരെ പെട്ടെന്ന് തന്നെ താരൻ പോകുന്നതായിരിക്കും താരൻ എല്ലാം പോയി കഴിഞ്ഞതിനു ശേഷം ഷാംപൂ ചെയ്തു കളയുക. മറ്റേത് ടിപ്പുകൾ ചെയ്താലും ഇത് വളരെയധികം ഫലപ്രദമായി നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണ്. Credit : Grandmother tips