Making Of Crispy Egg Biscuit : എല്ലാവരുടെയും പഴയകാല ഓർമ്മകളിൽ കഴിച്ചിട്ടുള്ള പലഹാരങ്ങളിൽ വളരെ ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ട ബിസ്ക്കറ്റ്. ഈ ചെറിയ ബിസ്ക്കറ്റുകൾ കാണുന്നതുപോലെ തന്നെ കഴിക്കാനും വളരെയധികം രുചികരമാണ്. ഈ ബിസ്ക്കറ്റ് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് മൈദപ്പൊടി എടുത്തു വയ്ക്കുക.
അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര അതിലേക്ക് ചേർത്ത് കൊടുക്കുക. ഓടിച്ച പഞ്ചസാര ചേർക്കുന്നതായിരിക്കും നല്ലത് ശേഷം രണ്ട് ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക.
അതോടൊപ്പം അര ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അത് മൈദ പൊടിയിലേക്ക് ചേർത്ത നന്നായി ഇളക്കി യോജിപ്പിക്കുക. ഒട്ടുംതന്നെ ലൂസ് അല്ലാത്ത എന്നാൽ ഒട്ടും കട്ടി അല്ലാത്ത മാവ് തയ്യാറാക്കുക. അതിനുശേഷം ഇത് ഒരു പൈപ്പിൻ ബാഗിലേക്ക് ഒഴിച്ച് കൊടുക്കുക. അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്ലാസ്റ്റിക് കവറിന്റെ കോർണർ ഭാഗത്തേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം കോർണർ ഭാഗത്ത് ചെറിയതായി മുറിക്കുക. അടുത്തതായി നോൺസ്റ്റിക്കിന്റെ ഏതെങ്കിലും ഒരു പാത്രം എടുക്കുക.
അതിലേക്ക് ബിസ്ക്കറ്റിന്റെ വലുപ്പത്തിൽ മാവ് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ദോശക്കല്ല് ചൂടാക്കാൻ വയ്ക്കുക. ചൂടായി വരുമ്പോൾ അതിനു മുകളിലേക്ക് മാവൊഴിച്ച പാത്രം വെച്ച് അടച്ചുവെക്കുക 10 12 മിനിറ്റ് അടച്ചു വയ്ക്കുക ശേഷം തുറന്നു നോക്കുക. നല്ലതുപോലെ ബിസ്ക്കറ്റ് മൊരിഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക നടത്താറുമ്പോൾ വളരെ ക്രിസ്പിയായി വരുന്നതാണ്. ഈ രീതിയിൽ ഇനി എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ. Credit : Mia kitchen