നമ്മൾ ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളിൽ പുറമേ നല്ലൊരു വേദനസംഹാരിയായി ഉപയോഗിക്കാൻ പറ്റുന്ന ഔഷധ ചെടിയാണ് എരുക്ക്. വിവിധ പുരാതന ചികിത്സകളിലും ഇതിന് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ശാരീരിക വേദനകളും മാറ്റിയെടുക്കാൻ ഈ ചെടിക്ക് വലിയ കഴിവാണ് ഉള്ളത്. ഒരേസമയം വിഷവും അതുപോലെ ഔഷധവും ആണ് ഈ ചെടി.
വിശ്വ ചികിത്സയിൽ നാട്ടുവൈദ്യം മാർക്കിടയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ചെടിയാണ് ഇത്.ചൊറി ശർദ്ദി രുചിയില്ലായ്മ മൂലക്കുരു എന്നീ അസുഖങ്ങൾക്കും ഉപയോഗിച്ചുവരുന്നു. സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന എന്നിവ മാറ്റുന്നതിന് വളരെ ഉപകാരപ്രദമാണ് ഈ ചെടി. അതുപോലെ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന വളം കടിക്ക് ഇതിന്റെ കറ വളരെ നല്ലതാണ്. അതുപോലെ രാത്രിയിൽ കാലിനടിയിൽ ഇതിന്റെ ഇലകൾ കെട്ടിവച്ച് കിടന്നുറങ്ങുകയാണെങ്കിൽ ഷുഗർ ഉള്ള ആളുകൾക്ക് അത് കുറയ്ക്കാൻ വളരെ നല്ലതാണ്.
അതുപോലെ തന്നെ മറ്റൊരു ഗുണമാണ് ഉപ്പൂറ്റി വേദന മാറ്റിയെടുക്കുന്നു. അതിനായി ഇതിന്റെ ഇലകൾ നല്ലതുപോലെ ചൂടാക്കിയ ശേഷം ഇലയിൽ കുറച്ച് ഉപ്പ് ഇട്ടുകൊടുത്ത് വേദനയുള്ള ഉപ്പയുടെ ഭാഗത്ത് പിടിക്കുക. തുടർച്ചയായി ചെയ്താൽ ഉപ്പൂറ്റി വേദന ഇല്ലാതാക്കാം. അടുത്തത് മുട്ടുവേദന മാറ്റിയെടുക്കുന്നതിന് എരുക്കിന്റെ ഇലകൾ ആവശ്യത്തിന് എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.
അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ഏതെങ്കിലും ഒരു ഓയിൽ ഒഴിച്ച് കൊടുക്കുക.. അതിനുശേഷം വേദനയുള്ള മുട്ടിന്റെ ഭാഗത്ത് തേച്ചു വയ്ക്കുക. അത് ഉണങ്ങുന്നതുവരെ അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം കഴുകിക്കളയുക തുടർച്ചയായി ചെയ്യുകയാണെങ്കിൽ മുട്ടുവേദന പമ്പ കടക്കും. Credit : beauty life with sabeena