Easy Egg Evening Snack : ഒരേ ഒരു മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
സാധാരണ ഒരു വിസ്ക് ഉപയോഗിച്ചുകൊണ്ട് നന്നായി മിക്സ് ചെയ്യുക പഞ്ചസാര എല്ലാം അലിഞ്ഞു മുട്ട നന്നായി പതഞ്ഞു വരണം. ഡിസ്ക് അല്ലെങ്കിൽ ബ്ലെൻഡർ ഉപയോഗിച്ചുകൊണ്ട് മിക്സ് ചെയ്യാം. ശേഷം അതിലേക്ക് റവ ചേർത്തു കൊടുക്കുക. വറുത്ത റയോ വറക്കാത്തവയോ ചേർത്തു കൊടുക്കാവുന്നതാണ് അതോടൊപ്പം തന്നെ അരക്കപ്പ് മൈദ പൊടിയും ചേർത്തു കൊടുക്കുക.
അതിലേക്ക് അരക്കപ്പ് അരിപ്പൊടിയും ചേർത്തു കൊടുക്കുക. അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പാൽപ്പൊടി ചേർത്ത് കൊടുക്കുക. ഏലക്കാപൊടി ചേർത്തു കൊടുക്കുക ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കുഴച്ചെടുക്കുന്ന സമയത്ത് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. ശേഷം രണ്ട് കൈയിലും കുറച്ച് എണ്ണ തടവുക.
അതിനുശേഷം തയ്യാറാക്കിവെച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടി എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ഉരുളകളും അതിലേക്ക് ഇട്ടു കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി വയ്ക്കാവുന്നതാണ്. ശേഷം കഴിക്കാം. Video credit : Hisha’s Cookworld