ഒട്ടും ചിലവില്ലാതെ തയ്യാറാക്കാൻ പറ്റിയ സ്പെഷ്യൽ ഷാംപൂ. താരന്റെയും മുടികൊഴിച്ചലിന്റെയും പ്രശ്നങ്ങൾക്ക് ഇനി വിടപറയാം

ആരോഗ്യപരമായ നല്ല തലമുടി ആഗ്രഹിക്കാത്തവർ ആരാണ് ഉണ്ടാവുക. മുടി ഒരുപാട് വേണമെന്ന് ആഗ്രഹിക്കുന്നവർ വളരെ കുറച്ച് മാത്രം മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ തുടങ്ങി വ്യത്യസ്ത അഭിപ്രായമുള്ളവർ നമുക്കിടയിൽ ഉണ്ടാകാം എന്നാൽ അവരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത് മുടി ഒട്ടും തന്നെ കൊഴിഞ്ഞു പോകാതെ താരൻ വരാതെ വളരെ ആരോഗ്യത്തോടെ തന്നെ മുടി ഇരിക്കണം എന്നത് മാത്രമാണ്.

അതുകൊണ്ടുതന്നെ ഒട്ടും ചിലവില്ലാത്ത രീതിയിൽ വളരെ ആരോഗ്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഷാംപൂ ഉണ്ടാക്കാം. അതിനായി രണ്ടു സാധനങ്ങൾ മാത്രമേ നമുക്ക് ആവശ്യമുള്ളൂ. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പത്തോ പന്ത്രണ്ടോ ചെമ്പരത്തിയുടെ ഇല ചെറിയ കഷണങ്ങളാക്കി ഇട്ടുകൊടുക്കുക.

ശേഷം അതിലേക്ക് തലേദിവസം എടുത്തുവച്ച കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സിയിൽ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല വേണമെങ്കിൽ ഇത് ഒരു പാത്രത്തിലേക്ക് അരിപ്പ കൊണ്ട് അരിച്ചു വയ്ക്കാവുന്നതാണ്. അതിനുശേഷം കുളിക്കുന്നതിന് മുൻപായി ഈ ഷാംപൂ കുറച്ച് തലയിൽ ഇട്ടു വയ്ക്കുക.

ശേഷം കൈകൊണ്ട് നന്നായി മസാജ് ചെയ്യുക അരമണിക്കൂർ വച്ചതിനുശേഷം കഴുകി കളയാവുന്നതാണ്. അല്ലെങ്കിൽ തലയിൽ ഇട്ടതിനുശേഷം കുറച്ചു സമയം നന്നായി മസാജ് ചെയ്തു കൊടുത്തു കഴിഞ്ഞു അപ്പോൾ തന്നെ കഴുകി കളയാവുന്നതുമാണ്. ഏത് രീതിയിൽ ചെയ്താലും വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *