ഇരുമ്പൻപുളി കഴിക്കാത്തവരായി ആരും ഉണ്ടാവില്ല നമ്മൾ എല്ലാവരും ഇപ്പോഴും കഴിക്കുന്നവർ ആയിരിക്കും. ഇരുമ്പൻപുളി എന്ന ഈ ചെമ്മീൻ പുളി പക്ഷേ അപകടകരമായ ഒന്നാണെന്ന് നമുക്ക് ആർക്കും അറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഈ പുളിയിൽ ഓക്സാലിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത് വളരെയധികം പ്രശ്നം തന്നെയാണ് അതുപോലെ വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പൻപുളിയുടെ ജ്യൂസ് കഴിച്ചവരുടെ ആരോഗ്യനില തകരാറിലായതിനെപ്പറ്റി പല പഠനങ്ങൾ നടന്നിട്ടുണ്ട്.
കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും ഷുഗർ മാറുന്നതിനും സ്വയം ചികിത്സിച്ച അവരുടെ വൃക്കകളാണ് തകരാറിലായത്. ഇതിൽ ഓക്സാലിക്ക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇതിന്റെ പതിവായിട്ടുള്ള സംബന്ധമായ ഇടങ്ങളിൽ കാൽസ്യം ഓക്സലൈറ്റ് അടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് വൃക്ക തകരാറിൽ ആകാനുള്ള സാധ്യതയുമുണ്ട്.
അതുകൊണ്ട് ഇതിന്റെ അമിതമായി ഉപയോഗം നമ്മൾ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ശരീരം ചൊറിയുന്ന അവസ്ഥയിൽ ഇതിന്റെ ഇലകൾ അരച്ചിടുന്നത് വളരെ ഉപകാരപ്രദമാണ്. അതുപോലെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കറകൾ ഇല്ലാതാക്കുന്നതിനെയും ഇരുമ്പൻപുളിയുടെ നീര് തേച്ചു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ പോയി കിട്ടും.
ദോഷം ഉള്ളതുപോലെ തന്നെ ഗുണങ്ങളും ഉണ്ട്. അതുപോലെ മലാശയ വീക്കം ഉള്ളവർക്ക് ആയുർവേദത്തിൽ ഇതിന്റെ ഇലകൾ ഉപയോഗിച്ചുള്ള കഷായം കൊടുക്കാറുണ്ട്. പോലെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വിദഗ്ധമായ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാൻ പാടുകയുള്ളൂ ഇല്ലെങ്കിൽ അത് തന്നെ നമുക്ക് ദോഷമായി ഭവിക്കും.സ്വയം ചികിത്സ ചില സമയങ്ങളിൽ എങ്കിലും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും. Credit : common beebee