Making Of Tasty Filling Wheat Snack : ഏതൊരാൾക്കും എത്ര കഴിച്ചാലും മതിവരാത്ത രീതിയിൽ വളരെ രുചികരമായ ഒരു വ്യത്യസ്ത പലഹാരം തയ്യാറാക്കാം. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാനും രാവിലെ ബ്രേക്ക്ഫാസ്റ്റിനോടൊപ്പം തയ്യാറാക്കാനും ഇത് വളരെയധികം എളുപ്പമാണ്. ഈ പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് വേൾഡ് കപ്പ് ഗോതമ്പ് പൊടി എടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക .
ശേഷം മൂന്ന് ടീസ്പൂൺ ഓയിൽ ചേർക്കുക. വീണ്ടും കുഴച്ചെടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ അല്ലാതെ കുറച്ച് സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക. ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ഒരു സവാള ചെറുതായി അരിഞ്ഞത്, ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക.
ശേഷം സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. ആവശ്യമായ മുളകുപൊടി ചേർക്കുക. പച്ചമണം നല്ലതുപോലെ മാറി വരുമ്പോൾ രണ്ടു ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്തത് ചേർത്ത് ഉടച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് ഗരം മസാലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
മല്ലിയിലയും ചേർത്തു കൊടുക്കുക. അടുത്തതായി മാവ് എടുത്ത് ചെറിയ ഉരുളകളാക്കി എടുക്കുക ശേഷം കനം കുറഞ്ഞ പരത്തുക. അതിലേക്ക് ഓയിലും കുറച്ചു ഗോതമ്പ് പൊടിയും തേച്ചുകൊടുത്തു ഒരു ഭാഗത്ത് ചെറുതായി കട്ട് ചെയ്ത് ചുരുട്ടി എടുത്തുക. ശേഷം അമർത്തി പരത്തിയെടുക്കുക. കനം കുറഞ്ഞ പരത്തുക ശേഷം തയ്യാറാക്കി വെച്ച ഫില്ലിങ്ങ് അതിലേക്ക് വെച്ച് 4 വശത്തുനിന്ന് അടക്കിയെടുക്കുക. അതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. Credit : Mia kitchen