Making Of Tasty Olan Recipe : സദ്യയിൽ എല്ലാം ഒഴിവാക്കാൻ പറ്റാത്ത വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഓലൻ. ഓലൻ വളരെയധികം ആയ ഒരു കറിയാണ്. ഈ രുചികരമായ ഓലൻ വീട്ടിൽ സദ്യയിൽ ഉണ്ടാക്കുന്ന അതേ രുചിയിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ.
ഓലനിലേക്ക് വൻപയർ കൂടി ചേർത്തു കൊടുത്തു നോക്കൂ വളരെ രുചികരമായിരിക്കും. തയ്യാറാക്കാൻ ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു കപ്പ് ഉണക്കാൻ പയർ ഇട്ടു കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കർ അടച്ച് വേവിക്കുക. പയർ നല്ലതുപോലെ വെന്തു വന്നതിനുശേഷം മീഡിയം വലുപ്പത്തിൽ അരിഞ്ഞ കുമ്പളങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കുക. അതോടൊപ്പം രണ്ട് പച്ചമുളക് ചേർത്തു കൊടുക്കുക.
അതുപോലെ ഓരോരുത്തരുടെയും എരുവിനു അനുസരിച്ച ചേർക്കാവുന്നതേ ഉള്ളു. അതിലേക്ക് ഒന്നര കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. തേങ്ങാപ്പാൽ ചേർക്കുമ്പോൾ രണ്ടാം പാൽ ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഇവ നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക. കുമ്പളങ്ങിയെ നല്ലതുപോലെ വെന്തു വന്നതിനു ശേഷം നല്ലതുപോലെ കുറച്ചു വയ്ക്കുക.
അതിനുശേഷം അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തേങ്ങാപ്പാല് ചെറുതായി ചൂടായി വരുമ്പോൾ പകർത്തി വയ്ക്കുക. തിളപ്പിക്കേണ്ട ആവശ്യമില്ല. വളരെ രുചികരമായ ഓലൻ ഇതുപോലെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees Kitchen