Making Of Kadala Paththiri : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ വളരെ വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കി നോക്കിയാലോ. കറിവെക്കാൻ ഉപയോഗിക്കുന്ന കടലയും അരിപ്പൊടിയും ചേർത്തുകൊണ്ട് തയ്യാറാക്കാം ഒരു കിടിലൻ പത്തിരി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽ കപ്പ് കടല ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക.
ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക അതോടൊപ്പം കാൽ കപ്പ് ചെറുതായരിഞ്ഞ സവാള ചേർത്തു കൊടുക്കുക ചെറുതായി അരിഞ്ഞ കറിവേപ്പില ചേർത്തു കൊടുക്കുക.
അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. പിണങ്ങുമ്പോൾ അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന കടലയും ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി എടുക്കുക. ശേഷം ആവശ്യമായ പച്ചമുളക് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് സമയം അടച്ചു വയ്ക്കുക.
അതിനുശേഷം പുറത്തേക്കെടുത്ത് കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. വളരെ സോഫ്റ്റ് ആയി കുഴച്ചെടുക്കുക ശേഷം മീഡിയം കനത്തിൽ പരത്തി എടുക്കുക. അതിനുശേഷം ചൂടായി എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. വളരെ വ്യത്യസ്തവും രുചികരവുമായ ഈ പത്തിരി എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Fathimas Curry world