തൈര് തയ്യാറാക്കാൻ ഇനി വെറും 15 മിനിറ്റ് മാത്രം മതി. ഇനി ആരും തന്നെ ധൈര് വാങ്ങാൻ പുറത്തേക്ക് പോകേണ്ട പാല് ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പാല് ഒഴിക്കുക ശേഷം. ഒരു ടീസ്പൂൺ കോൺഫ്ലവർ പൊടിയെടുക്കുക അതിലേക്ക് കുറച്ച് പാല് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം പാലിലേക്ക് ഒഴിച്ച് കൊടുക്കുക.
ശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുക. കൈവിടാതെ ഇളക്കി കൊടുക്കുക ബാല ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നല്ല കട്ട തൈര് ചേർത്ത് കൊടുക്കുക. ചെറുതായി തിളച്ചു വരുമ്പോൾ ഓഫ് ചെയ്യുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക .
ശേഷം അതിനുമുകളിൽ ഒരു തട്ട് വെച്ച് തയ്യാറാക്കിയ പാൽ പാത്രം അതിലേക്ക് ഇറക്കിവെച്ച് ആവി കേറ്റുക. ശേഷം ഒരു 15 മിനിറ്റോളം നന്നായി വേവിക്കുക. ശേഷം തുറന്നു നോക്കൂ നല്ല കട്ട തൈര് ലഭിക്കുന്നതാണ്. പെട്ടെന്ന് തൈരിന്റെ ന്റെ അത്യാവശ്യം വരികയാണെങ്കിൽ എല്ലാവർക്കും ഇതുപോലെ ചെയ്യാവുന്നത് ഉള്ളു.
ഇന്ന് തന്നെ എല്ലാവരും ഇതുപോലെ തയ്യാറാക്കി നോക്കൂ. അധികം പുളിയില്ലാത്ത കട്ട തൈര് ഇതുപോലെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. സാധാരണ തൈര് പോലെ തന്നെയാണ് ഇതും ഒട്ടും തന്നെ രുചിയിൽ മാറ്റം ഉണ്ടാകില്ല. കൂടുതൽ അടുക്കളപ്പുകൾക്ക് വീഡിയോ കാണുക. Video credit : Prarthana ‘s world